അമേരിക്ക - ചൈന വ്യാപാര യുദ്ധത്തിന് പിന്നാലെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിലും ഉലച്ചിൽ. കഴിഞ്ഞ ആഴ്ച മോദി സർക്കാർ 29 അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലാണ് താരിഫുകൾ ഏർപ്പെടുത്തിയത്. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന പിൻവലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചായിരുന്നു ഇന്ത്യയുടെ താരിഫ് ഉയർത്തൽ. 3000 ഉൽപന്നങ്ങളുടെ ഡ്യൂട്ടി ഫ്രീ കയറ്റുമതിക്ക് അനുവദിച്ചു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഇത്തരം നടപടിയിലേക്ക് ട്രംപ് നീങ്ങുന്നത്. യുഎസിൽ എഴുപതുകൾ മുതൽ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങൾക്കുള്ള മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങൾ അവരുടെ വിപണി അമേരിക്കൻ കമ്പനികൾക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഈ വ്യാപാരക്കമ്മിയാണ് യുഎസിന്റെ അനിഷ്ടത്തിനു കാരണം.

2018-19 സാമ്പത്തിക വർഷത്തെ ഇന്ത്യയിലെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ധാതു ഉൽപന്നങ്ങളാണ് ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. ആകെ ഇറക്കുമതിയിൽ 32.6 ശതമാനം വരും ധാതുക്കൾ. അസംസ്കൃത എണ്ണ 18 ശതമാനം, കൽക്കരി ബ്രിക്കറ്റുകൾ 4.7 ശതമാനം, പെട്രോളിയം ഗ്യാസി 2.9 ശതമാനം എന്നിങ്ങനെയാണ് പ്രധാനമായ ധാതുക്കളുടെ ഇറക്കുമതി കണക്കുകൾ.
മൊത്തം ഇറക്കുമതിയുടെ 12.5 ശതമാനമാണ് അമൂല്യ ലോഹങ്ങളായ സ്വർണവും വജ്രവും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്. 10.12 ശതമാനം വൈദ്യുത യന്ത്രങ്ങളും ഉപകരണങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ടെലിഫോണുകൾ 2.7 ശതമാനം, പ്രക്ഷേപണ ഉപകരണങ്ങൾ 1.8 ശതമാനം, കമ്പ്യൂട്ടറുകൾ 1.1 ശതമാനം എന്നിവ ഇവയിൽ പെടുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
