ധനമന്ത്രി നിര്‍മല സീതാരാമ്മന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ആദ്യത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുളള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. ജിഎസ്ടി കൗൺസിലിന്റെ 35-ാമത്തെ യോഗമാണിത്. മീറ്റിംഗിൽ നികുതി വെട്ടിപ്പ് തടയുന്നതിനും ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കന്നതിനുമുള്ള ചര്‍ച്ചകളുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സീതാരാമന് മുമ്പ് അരുൺ ജെയ്റ്റ്ലി നയിച്ചിരുന്ന ജിഎസ്ടി യോഗങ്ങളിൽ ഇതുവരെയുള്ള എല്ലാ തീരുമാനങ്ങളും വോട്ടെടുപ്പ് നടത്താതെ സമവായത്തിൽ അധിഷ്ഠിതമായാണ് നടപ്പിലാക്കിയിരുന്നത്. ഇതു തന്നെ നിർമ്മല സീതാരാമനനും പിന്തുടരാൻ സാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ജൂലൈ 5ന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരെ സന്ദർശിക്കുകയും കേന്ദ്ര ബജറ്റിലേയ്ക്കുള്ള നിർദ്ദേശങ്ങൾ തേടുകയും ചെയ്യും. ഇതിന് ശേഷമായിരിക്കും ഉച്ച കഴിഞ്ഞായിരിക്കും ജിഎസ്ടി കൗൺസിൽ യോഗം ചേരുക.

ജിഎസ്ടിക്ക് പിന്നാലെ ബിസിനസ് സംരഭങ്ങളില്‍ സാമ്പത്തിക തളര്‍ച്ചയും വരുമാനക്കുറവും ഉണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. വരും നാളുകളില്‍ ബിസിനസ്സുകള്‍ക്ക് നേരെ നിരീക്ഷണം ശക്തമാക്കാനും ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 35-ാമത്തെ കൗൺസിൽ യോഗത്തിൽ വ്യാപാരികളുടെ ജിഎസ്ടി ഇടപാട് മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ ഉപയോഗം വഴി നികുതി വെട്ടിപ്പ് കുറയ്ക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടി നിയമനിർമ്മാണ നടപടികളെക്കുറിച്ചും പുതിയ ജിഎസ്ടി റിട്ടേൺ ഫോമുകൾ നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ ഇത്തവണ നികുതി നിരക്കുകൾ കുറയ്ക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നാണ് വിവരം. സീതാരാമൻ കഴിഞ്ഞയാഴ്ച തമിഴ്നാട്, പുതുച്ചേരി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കണ്ടിരുന്നു. നയരൂപീകരണത്തിൽ സംസ്ഥാനങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് സൂചന നൽകുന്നതാണ് എൻഡിഎ സർക്കാരിന്റെ പുതിയ നടപടികൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
