നോയിഡ ആസ്ഥാനമായ മൊബൈൽ വാലറ്റ് ഭീമൻ പേടിഎം ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിന് വമ്പൻ ഓഫറുകളുമായി രംഗത്ത്. പേടിഎം ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2,000 രൂപ വരെ ക്യാഷ്ബാക്കാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പേടിഎം വഴി ഓരോ ഉപഭോക്താവിനും രണ്ട് തവണ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. രണ്ട് തവണയും ക്യാഷ്ബാക്ക് ഓഫർ ലഭിക്കുകയും ചെയ്യും. പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
പ്രൊമോ കോഡ് ഉപയോഗിക്കൂ
'SUMMERFLY' എന്ന പ്രൊമോ കോഡാണ് ക്യാഷ് ബാക്ക് ലഭിക്കാൻ ഉപഭോക്താക്കൾ ഉപയോഗിക്കേണ്ടത്. ഒരു ഉപഭോക്താവിന് 2,000 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഉപഭോക്താവിന് പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള വേരിഫൈഡ് മൊബൈൽ നമ്പർ ഉണ്ടായിരിക്കണം എന്നുമാത്രം. ഇടപാട് പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ യോഗ്യതയുള്ള ഉപഭോക്താവിന്റെ പേടിഎം വാലറ്റിൽ ക്യാഷ്ബാക്ക് തുക ക്രെഡിറ്റ് ആകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ക്യാഷ്ബാക്ക് ലഭിക്കാത്തത് ആർക്കൊക്കെ?
ടിക്കറ്റ് ബുക്കിംഗ് തുകയുടെ അടിസ്ഥാനത്തിലാണ് ക്യാഷ്ബാക്ക് കണക്കാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ഉപഭോക്താവ് ക്യാൻസൽ ചെയ്താൽ ക്യാഷ്ബാക്ക് സ്വീകരിക്കാനും സാധിക്കില്ല. ഉപഭോക്താവ് കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കിയിട്ടില്ലെങ്കിലോ പ്രതിമാസ വാലറ്റ് പരിധി ലംഘിച്ചിട്ടുണ്ടെങ്കിലോ ക്യാഷ്ബാക്കിന് അർഹതയില്ല. ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും മുൻകൂട്ടി അറിയിക്കാതെ തന്നെ എപ്പോൾ വേണമെങ്കിലും കമ്പനിയ്ക്ക് പിൻവലിക്കാനും മാറ്റം വരുത്താനും പൂർണ അവകാശമുണ്ടെന്നും പേടിഎം വ്യക്തമാക്കി.
മിനിമം ബുക്കിംഗ് തുക
രണ്ടായിരം രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതിനുള്ള പേടിഎമ്മിന്റെ മിനിമം ബുക്കിംഗ് തുക നിർദ്ദേശിച്ചിട്ടില്ല. ക്യാഷ്ബാക്ക് ഓഫറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പേടിഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. 5000 രൂപയുടെ വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് 100 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 1,00,001 രൂപയോ അതിൽ കൂടുതലോ ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിനാകാം 2,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ്ബാക്ക് ലഭിക്കുകയെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പേടിഎം ക്രെഡിറ്റ് കാർഡ്
പേടിഎം കഴിഞ്ഞ മാസം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു. പേടിഎം ഫസ്റ്റ് കാര്‍ഡ് എന്ന പേരിലാണ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. സിറ്റി ബാങ്കിന്റെ പങ്കാളിത്തത്തോടെയാണ് പേടിഎം ക്രെഡിറ്റ് കാര്‍ഡ് സേവനം ഉപഭോക്താക്കളിൽ എത്തിച്ചിരിക്കുന്നത്. 500 രൂപയാണ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ്. എന്നാല്‍ കാര്‍ഡ് ഉപയോഗിച്ച് പ്രതിവര്‍ഷം 50,000 രൂപയില്‍ അധികം ചെലവഴിച്ചാലും അധിക ഫീസ് ഈടാക്കില്ല. പേടിഎം ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പ് ഉപയോഗിച്ച് നേരിട്ട് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
