ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ സ്വർണത്തിന്റെ വിലയിൽ നേരിയ കുറവ്. പവന് 240 രൂപ കുറഞ്ഞ് 25200 രൂപയ്ക്കാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ ഒരു ഗ്രാം സ്വർണത്തിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്ന സ്വർണ വില. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന് 240 രൂപ കുറഞ്ഞ് 25200 രൂപയിലെത്തി. എന്നാൽ സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.
ഈ മാസം തുടക്കം മുതൽ സ്വർണ വില ഉയർന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് വില കുത്തനെ ഉയർന്നത്. ഫെബ്രുവരി 20 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. ജൂണിലെ ഏറ്റവും കുറഞ്ഞ വില പവന് 24080 രൂപയാണ്. ജൂൺ മൂന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ആഗോള വിപണിയില്‍ സ്വർണ വില കുതിച്ചുയർന്നതിനെ തുടർന്നാണ് ആഭ്യന്ത വിപണിയിലും വില ഉയർന്നത്. ഇന്നലെ സ്വര്‍ണം ട്രോയ് ഔണ്‍സിന് 60.70 ഡോളറാണ് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,405.30 ഡോളറായിരുന്നു ഇന്നലത്തെ നിരക്ക്. ബുള്ളിയൻ 0.8 ശതമാനം ഉയർന്ന് 1,398.94 ഡോളറിലെത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഉടൻ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ സ്വർണ വിപണി കുതിച്ചുയർന്നത്. സ്വർണ വില കുതിച്ചുയരുന്നതോടെ ആളുകൾക്ക് സ്വർണത്തോടുള്ള താത്പര്യം കുറയുമോയെന്നാണ് പ്രാദേശിക വ്യാപാരികളുടെ ആശങ്ക.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
