കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണ വിപണിയിൽ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഇന്ന് സ്വര്‍ണവില ഗ്രാമിന് 25 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 200 രൂപയും വർദ്ധിച്ചു. ഗ്രാമിന് 3,175 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 25,400 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഗ്രാമിന് 3,150 രൂപയും പവന് 25,200 രൂപയുമായിരുന്നു നിരക്ക്.
എന്നാൽ ജൂണ്‍ 21 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തി. ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍, ജൂണ്‍ 21 ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വില താഴ്ന്ന് പവന് 25,200 രൂപയിലെത്തി. പിന്നീട് ഇന്നാണ് വില വീണ്ടും ഉയർന്നത്.

ഈ മാസം തുടക്കം മുതൽ സ്വർണ വില ഉയർന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് വില കുത്തനെ ഉയർന്നത്. ഫെബ്രുവരി 20 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. ജൂണിലെ ഏറ്റവും കുറഞ്ഞ വില പവന് 24080 രൂപയാണ്. ജൂൺ മൂന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ആഗോള വിപണിയില്‍ സ്വർണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. 8.26 ഡോളറാണ് ആഗോള വിപണിയിൽ ഇന്ന് ഉയർന്ന വില. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,404.45 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണ വ്യാപാരം നടക്കുന്നത്. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞയാഴ്ച നടന്ന യുഎസ് ഫെഡറൽ റിസർവ് നിലപാടാണ് സ്വർണത്തിന്റെ വില കുത്തനെ ഉയരാൻ കാരണം.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications