ന്യൂഡല്‍ഹി: കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിരാല്‍ വി. ആചാര്യ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഒരു സാഹചര്യത്തിലും കാലാവധി പുതുക്കുന്നതില്‍ യാതൊരു താല്പര്യവുമില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 2017 ജനുവരിയിലാണ് ആചാര്യ ആര്.ബി.ഐയിലെത്തിയത്. സാമ്പത്തിക ഉദാരവത്കരണത്തിനുശേഷമുള്ള ആര്.ബി.ഐയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറാണ് ആചാര്യ.അദ്ദേഹം ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സി.വി ഇക്ണോമിക്സ് സി.വി സ്റ്റാര്‍ പ്രഫസറായി തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉന്നത ചുമതല വഹിക്കുന്ന രണ്ടാമത്തെയാളാണ് രാജിവെക്കുന്നത്. ഡിസംബറില്‍ സര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കാലാവധി തീരാന്‍ ഒമ്പതുമാസം ശേഷിക്കെ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചിരുന്നു.ഇതോടെ ആര്.ബി.ഐയില്‍ എന്‍.എസ് വിശ്വനാഥ്, ബി.പി കനുംഗോ, എം.കെ ജെയ്ന്‍ എന്നിങ്ങനെ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ബാക്കിയുള്ളത്.

ക്രഡിറ്റ് റിസ്ക് വിദഗ്ധനായ ആചാര്യയ്ക്ക് ഏപ്രില്‍ നാലിന് പ്രഖ്യാപിച്ച സാമ്പത്തിക നയവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നെന്നാണ് ബാങ്ക് പുറത്തിറക്കിയ മിനുട്സില്‍ പറയുന്നത്. റിപ്പോ നിരക്ക് കുറച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ചയില്‍ ശ്രദ്ധയൂന്നുകയെന്ന നിലപാടിലായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പണപ്പെരുക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് ഇനിയും കൂട്ടുന്നതിനെതിരെ ആചാര്യ മുന്നറിയിപ്പു നല്‍കിയരുന്നു.എന്നാല്‍ ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 4-2 ഭൂരിപക്ഷ തീരുമാനത്തില്‍ പോളിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് 6 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications