റിലയൻസ് ജിയോ പുതിയ പദ്ധതിയ്ക്ക് ഒരുങ്ങുന്നു; 2020ൽ മുകേഷ് അംബാനി ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോയുടെ അടുത്ത ലക്ഷ്യം ഇന്ത്യൻ ഓഹരി വിപണി. ഇതിന്റെ ഭാ​ഗമായി റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 2020 ന്‍റെ രണ്ടാം പകുതിയില്‍ ഐപിഒ നടത്താനാണ് റിലയന്‍സ് ഗ്രൂപ്പിന്റെ തീരുമാനം.
പ്രാഥമിക ഓഹരി വില്‍പ്പന നടത്താന്‍ പദ്ധതിയിടുന്നതായി സൂചന നല്‍കി കഴിഞ്ഞ മാസം എക്സിക്യൂട്ടീവുകള്‍ക്കിടയിലും ബാങ്കര്‍മാർക്കിടയിലും കമ്പനി ചർച്ചകൾ നടത്തിയിരുന്നതായാണ് റിപ്പോർട്ട്.

നിക്ഷേപകരെ ആകർഷിക്കുന്നത് എങ്ങോട്ട്?

നിക്ഷേപകരെ ആകർഷിക്കുന്നത് എങ്ങോട്ട്?

റിലയന്‍സിന്‍റെ നിയന്ത്രണത്തിലുളള രണ്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായിരിക്കും കമ്പനി പ്രാഥമിക പരിഗണന നല്‍കുന്നത്. റിലയന്‍സ് ടവര്‍, റിലയന്‍സ് ഫൈബര്‍ ആസ്തികള്‍ നിലവില്‍ ഈ ട്രസ്റ്റുകളുടെ ഉടമസ്ഥതയിലാണ്.
വരിക്കാരുടെ എണ്ണത്തില്‍ അധികം വൈകാതെ മുന്നിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജിയോ ബാങ്കര്‍മാരെ അറിയിച്ചിരുന്നു.

20000 കോടിയുടെ നിക്ഷേപം

20000 കോടിയുടെ നിക്ഷേപം

ജിയോയ്ക്ക് വേണ്ടി പുതുതായി 20000 കോടി രൂപ റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. ജിയോ ഉപഭോക്താക്കൾക്കായി വമ്പൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ സൂചനയാണ് മുകേഷ് അംബാനിയുടെ 20000 കോടിയുടെ നിക്ഷേപം. ഓഹരി വിപണിയിലേയ്ക്ക് കടക്കുന്നത് കൂടാതെ 5 ജി സ്പെക്ട്രം അലോക്കേഷൻ, ബ്രോഡ്ബാൻഡ് സേവനങ്ങളുടെ വിപുലീകരണം, ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്കുള്ള കടന്നു വരവ് ഇതൊക്കെയാണ് റിലയൻസ് ജിയോയുടെ പുതിയ ലക്ഷ്യങ്ങൾ.

2020ലെ ലക്ഷ്യങ്ങൾ

2020ലെ ലക്ഷ്യങ്ങൾ

ഐപിഒയ്ക്ക് പുറമേ, 2020 പകുതിയോടെ 5 ജി സേവനങ്ങള്‍ ആരംഭിക്കാനും റിലയന്‍സ് ജിയോയ്ക്ക് പദ്ധതിയുണ്ട്. സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. 2019 ഏപ്രിൽ വരെയുള്ള കണക്കുകൾ അനുസരിച്ച് 307 മില്യൺ ഉപഭോക്താക്കളാണ് റിലയൻസ് ജിയോയ്ക്കുള്ളത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു ടെലികോം കമ്പനി കൈവരിച്ച മികച്ച നേട്ടമാണിത്.

ജിയോ ജിഗാഫൈബർ

ജിയോ ജിഗാഫൈബർ

ജിയോ ജിഗാഫൈബർ ആണ് ജിയോയുടെ മറ്റൊരു പുത്തൻ പദ്ധതി. യ്ക്ക് ജിയോ പേരുനൽകിയിരിക്കുന്നത്. ഫൈബർ ഒപ്റ്റിക്ക് കേബിൾ വഴിയാണ് ഈ പദ്ധതിയിലൂടെ ജിയോ ഇന്റർനെറ്റ് സേവനം നൽകുക. അതുകൊണ്ടുതന്നെ സ്പീഡും, സുസ്ഥിരമായ ഇന്റർനെറ്റും ഇതുവഴി ഉറപ്പാക്കാൻ സാധിക്കും. മാത്രമല്ല മറ്റ് സേവനദാതാക്കളുമായ് താരതമ്യപ്പെടുത്തുമ്പോൾ ഏറെ ലാഭകരവുമാണ് ജിയോ ജിഗാഫൈബർ. ജിഗാഫൈബറും ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

malayalam.goodreturns.in

English summary

Reliance Jio's New Plans In 2020

Reliance Jio's next target is the Indian stock market.
Story first published: Monday, June 24, 2019, 14:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X