സ്വര്‍ണ വില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായി സ്വർണത്തിന്റ നിരക്ക്. സ്വർണത്തിന്റെ സര്‍വകാല ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെയും സ്വര്‍ണവില ഗ്രാമിന് 25 രൂപയും. പവന് 200 രൂപ വർദ്ധിച്ചിരുന്നു. ഗ്രാമിന് 3,175 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 25,400 രൂപയായുമായിരുന്നു ഇന്നലത്തെ നിരക്ക്.
ഫെഡറല്‍ റിസര്‍വും സ്വർണ വിലയും
കഴിഞ്ഞ ആഴ്ച്ച അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകൾ നൽകിയതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. അടുത്ത മാസം ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ബുധനാഴ്ച്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും നിരക്കിൽ മാറ്റമില്ലായിരുന്നു. നിലവിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് 2.25% ആണ്.
സ്വർണം സുരക്ഷിത നിക്ഷേപം
കടുക്കുന്ന യുഎസ് - ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതലായി മാറിയതാണ് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരാന്‍ ഇടയാക്കിയത്. ലോകമെമ്പാടും സ്വർണ നിക്ഷേപം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് കണക്കാക്കുന്നത്.
ആഗോള വിപണി
2019 ജൂണ്‍ 21 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. ആഗോള വിപണിയില്‍ സ്വർണവിലയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 14.20 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.
കല്യാണക്കാർക്ക് തിരിച്ചടി
കല്യാണ സീസണ്‍ വരുമ്പോള്‍ സ്വര്‍ണത്തിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടും. സീസണ്‍ മാറുമ്പോള്‍ ഇത് കുറയുകയും ചെയ്യും. എന്നാൽ ഈ മാസമോ അടുത്ത മാസങ്ങളിലോ വിവാഹം തീരുമാനിച്ചിരിക്കുന്നവർക്ക് സ്വർണ വിലയിലെ കുതിപ്പ് തിരിച്ചടിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്‍ പന്തിയിലാണ് ഇന്ത്യ. നേരത്തേ വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും ആഭരണമായി ഉപയോഗിക്കാനും വേണ്ടിയായിരുന്നു സ്വര്‍ണം വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് പ്രധാന നിക്ഷേപം എന്ന നിലയിൽ കൂടി ആളുകള്‍ സ്വര്‍ണത്തെ കാണുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
