ബജറ്റിൽ സാധാരണക്കാർക്ക് വേണ്ടി എന്തെല്ലാം? നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ നേട്ടം കൂടാൻ സാധ്യത

ബജറ്റ് ദിവസം അടുത്തു വരികയാണ്. സാധാരണക്കാർക്ക് നേട്ടം ലഭിക്കുന്ന എന്തൊക്കെ പ്രഖ്യാപനങ്ങളാകും രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ എന്നതാണ് എല്ലാവരും കാത്തിരിക്കുന്ന കാര്യം. ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള കാര്യങ്ങളിലൊന്നാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എൻപിഎസ്). സർക്കാരിന്റെ ശ്രദ്ധ കണക്കിലെടുക്കുമ്പോൾ എൻപിഎസ് കൂടുതൽ ആകർഷകമാക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇതുവരെ ജനപ്രിയമാകാത്ത ഒരു നിക്ഷേപ പദ്ധതി കൂടിയാണ് എൻപിഎസ്.

എന്താണ് എൻപിഎസ്?

എന്താണ് എൻപിഎസ്?

18 വയസ്സിനും 60 വയസ്സിനിടയിൽ പ്രായമുള്ള ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും എൻ‌പി‌എസ് നിക്ഷേപ പദ്ധതിയിൽ അം​ഗങ്ങളാകാം. തൊഴിലുടമയിൽ നിന്നോ വ്യക്ത​ഗതമായ പദ്ധതിയിൽ ചേരാവുന്നതാണ്. വരിക്കാർക്ക് വിവിധ നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും സാധിക്കും. എൻആർഐകൾക്ക് എൻപിഎസ് അക്കൗണ്ട് തുറക്കാവുന്നതാണ്. മാത്രമല്ല ഓൺലൈനായും പദ്ധതിയിൽ ചേരാനാകും. എൻ‌പി‌എസിന് ഒരു ലോക്ക്-ഇൻ പിരീഡ് ഉണ്ട്. ഈ കാലാവധി പൂർത്തിയാകാതെ പണം പിൻവലിക്കാൻ സാധിക്കില്ല. അതേസമയം നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്.

റിട്ടയർമെന്റിന് ശേഷം പെൻഷൻ

റിട്ടയർമെന്റിന് ശേഷം പെൻഷൻ

റിട്ടയർമെന്റിനു ശേഷമുള്ള കാലത്തേയ്ക്കുള്ള പെൻഷൻ പദ്ധതിയാണ് എൻപിഎസ്. എന്നാൽ ഇത് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ നിന്ന് വ്യത്യസ്തവുമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2004 ജനുവരിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് എല്ലാവ‍ർക്കുമായി ഈ പദ്ധതി തുറന്നു കൊടുത്തു. ഇതില്‍ ചേരുന്നവര്‍ക്ക് ഇക്വിറ്റി പദ്ധതിയില്‍ നിക്ഷേപം നടത്താനും സാധിക്കും.

നികുതി ബാധകമാകുന്നത് എങ്ങനെ?

നികുതി ബാധകമാകുന്നത് എങ്ങനെ?

എൻ‌പി‌എസ് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്ന ഒരു കാര്യം നികുതിയാണ്. സെക്ഷൻ 80 സി പ്രകാരം 50000 രൂപയുടെ ഇളവാണ് എൻപിഎസ് നിക്ഷേപത്തിന് ലഭിക്കുന്നത്. സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം എൻ‌പി‌എസിനുള്ള സംഭാവനയ്ക്ക് അധിക കിഴിവായി 50,000 രൂപ വരെയും ലഭ്യമാണ്. പിഎഫിൽ നിന്ന് എൻപിഎസിലേയ്ക്ക് തുക മാറ്റുന്നതിന് നികുതി ബാധകമല്ല. പിഎഫിൽ നിന്ന് എൻപിഎസിലേയ്ക്ക് മാറ്റുന്ന തുക നടപ്പു സാമ്പത്തിക വർഷത്തെ വരുമാനമായി പരി​ഗണിക്കാത്തതിനാലാണ് നികുതി ബാധകമല്ലാത്തത്.

പിഎഫും എൻപിഎസും തമ്മിലുള്ള വ്യത്യാസമെന്ത്?

പിഎഫും എൻപിഎസും തമ്മിലുള്ള വ്യത്യാസമെന്ത്?

പി‌എഫിൽ നിന്ന് വ്യത്യസ്തമായി എൻ‌പി‌എസ് 100 ശതമാനം പിൻവലിക്കൽ സാധിക്കില്ല. എന്‍പിഎസിന് രണ്ട് അക്കൗണ്ടുകളാണുള്ളത്. ടിയര്‍ 1, ടിയര്‍ 2 അക്കൗണ്ടുകള്‍. ടിയര്‍ 1 ഒരു നിര്‍ബന്ധിത അക്കൗണ്ടും ടിയര്‍ 2 സ്വന്തമിഷ്ട പ്രകാരമുള്ള അക്കൗണ്ടുമാണ്. വിരമിക്കുന്ന വരിക്കാര്‍ക്ക് ടിയര്‍ 1 അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിൻവലിക്കാൻ കഴിയില്ല. എന്നാല്‍ ടിയര്‍ 2 ൽ നിന്നും മുഴുവന്‍ പണവും പിന്‍വലിക്കാവുന്നതാണ്.

ബജറ്റ് പ്രതീക്ഷ

ബജറ്റ് പ്രതീക്ഷ

എൻപിഎസിന്റെ ലംപ്‌സം പിൻവലിക്കൽ പരിധി 60 ശതമാനമായി ഉയർത്താനുള്ള നടപടികൾ ഈ ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. നികുതി വരുമാനത്തിൽ നിന്ന് ആന്വിറ്റി ഒഴിവാക്കാനും സാധ്യതയുണ്ട്. നിക്ഷേപകരെ എൻ‌പി‌എസിലേക്ക് എത്തിക്കാൻ സഹായിക്കുന്ന മറ്റൊരു മേഖല ഏത് സമയത്തും നിക്ഷേപ നടത്താനുള്ള ഓപ്ഷൻ നൽകുക എന്നതാണ്. ഈ വ്യവസ്ഥയിൽ ഇളവ് വരുത്തിയാൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം.

 

 

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X