ബോളിവുഡിലെ ഒന്നാം നമ്പർ നായികയായ ദീപിക പദുക്കോൺ ബിസിനസ് രംഗത്തും സജീവ സാന്നിദ്ധ്യമാണ്. എന്നാൽ ദീപികയുടെ ഏറ്റവും പുതിയ ബിസിനസ് നിക്ഷേപമാണ് ബോളിവുഡ് ബിസിനസിലെ പുതിയ ചർച്ചാ വിഷയം. ഇന്ത്യയിലെ സ്വകാര്യ റോക്കറ്റ് സ്റ്റാർട്ടപ്പ് കമ്പനിയായ ബെല്ലാട്രിക്സ് എയ്‌റോസ്‌പേസിലാണ് ദീപിക നിക്ഷേപം നടത്തിയിരിക്കുന്നത്. ഐഡിഎഫ്‌സി പരമ്പര, സ്റ്റാർട്ടപ്പ് എക്സ് സീഡ്, ബോളിവുഡ് താരം ദീപിക പദുക്കോൺ എന്നിങ്ങനെ മൂന്ന് നിക്ഷേപകരിൽ നിന്ന് 3 മില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചിരിക്കുന്നത്.
ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്
നാനോ ഉപഗ്രഹങ്ങൾക്കായുള്ള ലോഞ്ചറും ഉപഗ്രഹങ്ങൾക്കായുള്ള ഇലക്ട്രിക് പ്രൊപ്പൽഷനുകളും നിർമ്മിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്. കമ്പനി കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ മൂലധന സമാഹരണം നടത്തി കൊണ്ടിരിക്കുകയാണെന്നും കൂടുതൽ പങ്കാളികൾക്ക് കമ്പനിയുടെ ഭാഗമാകാമെന്നും അധികൃതർ അറിയിച്ചു. വരും മാസങ്ങളിൽ ഉപകരണങ്ങളെ ഗ്രൗണ്ട് ക്വാളിഫിക്കേഷൻ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് കമ്പനി വ്യാപിപ്പിക്കുമെന്നും ബെല്ലാട്രിക്സ് എയ്‌റോസ്‌പെയ്‌സിന്റെ സഹസ്ഥാപകൻ രോഹൻ ഗണപതി പറഞ്ഞു.
തുടക്കം 2016ൽ
2016ലാണ് ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് കമ്പനിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഒരു നൂതന ബഹിരാകാശ സാങ്കേതിക കമ്പനി എന്ന നിലയിലും ഇവരുടെ കണ്ടുപിടുത്തങ്ങൾക്ക് ലോകമെമ്പാടും വളരെയധികം അവസരങ്ങളുണ്ടെന്നും മനസ്സിലാക്കിയതിനാലാണ് കമ്പനിയിൽ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് സ്റ്റാർട്ടപ്പ് എക്സ് സീഡിന്റെ മാനേജിംഗ് പാർട്ണറായ ബി.വി നായിഡു പറഞ്ഞു.
ദീപികയുടെ ബ്രാൻഡ് മൂല്യം
ഡ്രം ഫുഡ്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിലും അടുത്തിടെ ദീപിക പദുക്കോൺ നിക്ഷേപം നടത്തിയിരിന്നു. ഫ്ലേവേർഡ് തൈര് വിൽക്കുന്ന എപ്പിഗാമിയ ബ്രാൻഡ് ആണിത്. ദീപിക പദുക്കോൺ നിക്ഷേപം നടത്തിയതോടെ ഉത്പന്നത്തിന്റെ മാർക്കറ്റ് വാല്യൂ ഉയരുമെന്ന് ഡ്രം ഫുഡ്സ് സഹസ്ഥാപകൻ രോഹൻ മിർച്ചന്ദാനി വ്യക്തമാക്കിയിരുന്നു. വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വിലമതിക്കുന്ന രണ്ടാമത്തെ സെലിബ്രിറ്റ് ബ്രാൻഡ് വാല്യൂ ഉള്ള താരം ദീപിക പദുക്കോണാണ്. 2018 ലെ കണക്കനുസരിച്ച് 20 ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പദുക്കോൺ ഭാഗമായി. 102.5 മില്ല്യൺ ഡോളറാണ് ഇവരുടെ ബ്രാൻഡ് മൂല്യം.
സ്റ്റാർട്ട് അപ് നിക്ഷേപം
സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപം നടത്തുന്ന മറ്റ് നടിമാരും ബോളിവുഡിലുണ്ട്. അവരിലൊരാളാണ് കരിഷ്മ കപൂർ. ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ Babyoye.com ന്റെ 26 ശതമാനം ഓഹരികൾ കരീഷ്മയ്ക്ക് സ്വന്തമാണ്. ശിശുക്കളുടെയും അമ്മമാരുടെയും പരിചരണത്തിനുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ഓൺലൈൻ സൈറ്റാണിത്. ഇ-കൊമേഴ്സ് റിയൽ എസ്റ്റേറ്റ് പോർട്ടലായ grouphomebuyers.comലാണ് ശിൽപ്പ ഷെട്ടി നിക്ഷേപം നടത്തിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications