ഇൻഡിഗോയിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ഓഫർ. ചുരുങ്ങിയത് 10,000 രൂപയുടെ എങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക. ജൂൺ 4 നും ജൂലൈ 4 നും ഇടയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. എയർലൈനിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് കൈവശമുള്ളവർക്കാണ് ഇൻഡിഗോ വഴി അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക.
പ്രമോഷൻ കാലയളവിൽ ഒരു ഉപഭോക്താവിന് ഒരു ഇടപാടിന് മാത്രമേ ഓഫറിന് സാധുതയുള്ളൂ. പ്രമോഷൻ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ 45 ദിവസത്തിന് ശേഷമായിരിക്കും ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക. ക്യാഷ്ബാക്ക് തുക കൈമാറ്റം ചെയ്യാനോ എൻകാഷ് ചെയ്യാനോ സാധിക്കില്ല. ഈ ഓഫറിന് കീഴിൽ നടത്തുന്ന എല്ലാ ബുക്കിംഗുകളും ഇൻഡിഗോയുടെ മറ്റ് വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.

കൂടാതെ ഈ ഓഫർ ഇഎംഐ, നോൺ ഇഎംഐ ഇതര ഇടപാടുകൾക്കും ബാധകമാണ്. ട്രാവൽ ഏജന്റിന്റെ സഹായത്തോടെ നടത്തുന്ന ബുക്കിംഗുകളും ഗ്രൂപ്പ് ബുക്കിംഗുകളും ക്യാഷ്ബാക്ക് ഓഫറിന് യോഗ്യമല്ല. ഇൻഡിഗോ ഈ മാസം ആദ്യം 10 ലക്ഷം സീറ്റുകൾ ഓഫർ നിരക്കിൽ വിറ്റിരുന്നു. 999 രൂപ മുതലാണ് ഇൻഡിഗോയുടെ ആഭ്യന്തര ടിക്കറ്റുകൾ ഈ ഓഫർ വഴി ലഭിച്ചിരുന്നത്. അന്താരാഷ്ട്ര റൂട്ടുകളിൽ 3,499 രൂപ മുതലായിരുന്നു ടിക്കറ്റ് നിരക്ക് ആരംഭിച്ചിരുന്നത്.
ആഭ്യന്തര പാസഞ്ചർ മാർക്കറ്റിൽ ഏകദേശം 50 ശതമാനം പങ്കാളിത്തമുള്ള ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാണ്. ഏകദേശം 1,400 പ്രതിദിന സർവീസുകളുള്ള ഇൻഡിഗോ 53 ആഭ്യന്തര വിമാനത്താവളങ്ങളിലേയ്ക്കും 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്കുമാണ് സർവ്വീസ് നടത്തുന്നത്.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
