ഇന്ത്യയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരുമായും പോംപെയോ പ്രത്യേകം ചര്‍ച്ച നടത്തി. ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മൈക്ക് പോംപെയോ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
റഷ്യയുമായുള്ള ഇന്ത്യയുടെ മിസൈൽ ഇടപാട്, എച്ച് -1 ബി വിസ തുടങ്ങിയ നിരവധി വിവാദ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ എസ് -400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്, തീവ്രവാദം, എച്ച് 1 ബി വിസ, വ്യാപാരം, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള യുഎസ് ഉപരോധം തുടങ്ങി കാര്യങ്ങളിൽ ഇരുരാജ്യങ്ങളും സൗഹാർദ്ദപരമായ നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 റഷ്യയില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ അമേരിക്ക രംഗത്ത് വന്നത് നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചു പോംപെയുമായി എസ്. ജയശങ്കര്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും എന്നാണ് കരുതുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ പോംപിയോയുമായി തീവ്രവാദം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളാകും ചർച്ച നടത്തുക.
ജി-20 ഉച്ചകോടിക്കിടെ ജപ്പാനിലെ ഒസാക്കയില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും
കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയുടെ അജന്‍ഡ നിശ്ചയിക്കുക എന്ന ലക്ഷ്യം കൂടി മൈക്ക് പോംപെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഉണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
