ഇന്ത്യയിലെ വന്‍കിട കമ്പനികളുടെയും കോടീശ്വരന്മാരായ നിക്ഷേപകരുടെയും സ്വിസ് ബാങ്ക് നിക്ഷേപം വന്‍തോതില്‍ കുറഞ്ഞതായി സ്വിസ് നാഷനല്‍ ബാങ്കിന്റെ (എസ്എന്‍ബി) റിപ്പോര്‍ട്ട്. 2018 ലെ കണക്കനുസരിച്ച് ആറു ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. അതായത് 6,757 കോടി രൂപയുടെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ വന്‍ കുറവുണ്ടാകുന്നത്. വിദേശികളുടെ സ്വിസ് ബാങ്ക് നിക്ഷേപത്തിലും നാലു ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. അതായത് 99 ലക്ഷം കോടി രൂപ. സൂറിച്ച് ആസ്ഥാനമായുളള സ്വിറ്റ്സര്‍ലന്റിലെ സെന്‍ട്രെല്‍ ബാങ്കിങ് അതോറിറ്റിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2006ലാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുളളത്. അതായത് 23,000 കോടി് രൂപയുടെ നിക്ഷേപം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് സ്വിസ് ബാങ്ക് നിക്ഷേപം കൂടിയിട്ടുളളത്. 2011ല്‍ 12 ശതമാനവും 2013ല്‍ 43 ശതമാനവും 2017ല്‍ 50 ശതമാനവും പണം സ്വിസ് ബാങ്കുകളില്‍ കുമിഞ്ഞുകൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
2018 ജനുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുളള ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറാമെന്ന് ഇന്ത്യയും സ്വിറ്റ്സര്‍ലാന്റും തമ്മില്‍ നേരത്തെ ധാരണയിലെത്തിരുന്നു. കളളപ്പണം ഉണ്ടോയെന്ന് കണ്ടെത്താനായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആദ്യമായി രാജ്യത്തെ നികുതി വിഭാഗം അധികൃതര്‍ക്ക് കൈമാറും. 2018 ല്‍ അവസാനിപ്പിച്ച സ്വിസ് ബാങ്ക് ഇടപാടുകളെക്കുറിച്ചുളള വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications