നിങ്ങൾ എയർടെൽ ബ്രോഡ്ബാൻഡ് ഉപഭോക്താവാണോ? എങ്കിൽ ഇനി നിങ്ങൾക്ക് നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം മെമ്പർഷിപ്പും സൗജന്യമായി ലഭിക്കും. ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, എയർടെൽ താങ്ക്സ് റിവാർഡ് പ്രോഗ്രാമിന് കീഴിലാണ് സൗജന്യമായി ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം മെമ്പർഷിപ്പ്, സീ 5 എന്നിവ വാഗ്ദാനം ചെയ്യുന്നത്.
പുതുക്കിയ 'എയർടെൽ താങ്ക്സ്' പ്രോഗ്രാമിന്റെ ഭാഗമായി, എയർടെൽ 'വി-ഫൈബർ' ഹോം ബ്രോഡ്ബാൻഡ് പ്ലാനുകളിലെ 1099 ഉം അതിനു മുകളിലുമുള്ള പ്ലാനുകളുള്ള ഉപഭോക്താക്കൾക്കാണ് നെറ്റ്ഫ്ലിക്സിന്റെ മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷനും ഒരു വർഷത്തെ ആമസോൺ പ്രൈം അംഗത്വവും ഉൾപ്പെടെ നിരവധി എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ നൽകുന്നത്. എയർടെൽ ബ്രോഡ്ബാൻഡ് വരിക്കാർക്ക് മറ്റ് ഓഫറുകളായ സീ5, എയർടെൽ ടിവി എന്നിവയുടെ പ്രീമിയം കണ്ടെന്റുകളും ലഭിക്കുന്നതാണ്.

89 നഗരങ്ങളിലായി 2.3 മില്യണിലധികം ഉപഭോക്താക്കളുള്ള എയർടെൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബ്രോഡ്ബാൻഡ് സേവനദാതാക്കളാണ്. 1,099 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനിലുള്ളവർക്ക് 100 എംബിപിഎസ് വേഗതയിൽ 300 ജിബി പ്രതിമാസ ഡാറ്റ ലഭിക്കും. ഒപ്പം 3 മാസത്തെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ മെമ്പർഷിപ്പും ലഭിക്കുന്നതാണ്. കൂടാതെ സീ 5, എയർടെൽ ടിവി പ്രീമിയം എന്നിവയും ലഭിക്കുന്നതാണ്.
1,599 രൂപയുടെ പ്ലാനിൽ 600 ജിബി പ്രതിമാസ ഡാറ്റയും 1,999 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത ഡാറ്റയുമാണ് ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
