ആമസോൺ ഇന്ത്യയുടെ മൂന്നാത്തെ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 15ന് ആരംഭിക്കും. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന വിൽപ്പന 16ന് അർദ്ധരാത്രിയ്ക്കാണ് അവസാനിക്കുന്നത്. മേളയിൽ വമ്പൻ ഡീലുകളും ഡിസ്കൗണ്ടുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കൊപ്പം പ്രൈം വീഡിയോ, പ്രൈം മ്യൂസിക് ആപ്ലിക്കേഷനുകൾ എന്നിവയിൽ പുതിയ സിനിമകളും ഗാനങ്ങളും പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.
ഡിസ്കൗണ്ടുകൾ ഇങ്ങനെ
ജൂലൈ 15 ന് അർദ്ധരാത്രി12 മുതൽ ജൂലൈ 16 ന് രാത്രി 11:59 വരെയാണ് ഓഫറുകൾ ലഭിക്കുക. ആമസോൺ പ്രൈം അംഗങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും.
ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് പ്ലസ് എന്നിവയ്ക്ക് പരിധിയില്ലാത്ത റിവാർഡ് പോയിന്റുകളും , ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ബജാജ് ഫിൻസെർവ് ഇഎംഐ കാർഡുകൾ എന്നിവയ്ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
ക്യാഷ്ബാക്ക് ഓഫർ
ആമസോൺ പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ വഴി 2500 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. ആമസോൺ.ഇൻ വഴി ആഭ്യന്തര ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക. ഇതിനു പുറമെ, മറ്റ് ചില ആപ്ലിക്കേഷനുകളായ യാത്ര, ബോക്സ് 8, ഈസിഡൈനർ, മെഡ്‌ലൈഫ് എന്നിവ ഉപയോഗിക്കാൻ ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 850 രൂപ വരെ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.
സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ്
ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് വമ്പിച്ച ഓഫറുകളാണ് ലഭിക്കുക. വൺപ്ലസ് 7, 7 പ്രോ, 6 ടി, സാംസങ് എം 40, ഓപ്പോ എഫ് 11 പ്രോ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട്‌ഫോണുകൾ ആകർഷകമായ കിഴിവിൽ ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ എൽജി ഡബ്ല്യു-സീരീസ് സ്മാർട്ട്‌ഫോണുകൾ പ്രൈം ഡേ വിൽപ്പനയ്ക്കിടെ ആദ്യ വിൽപ്പനയ്‌ക്കെത്തും. ഫയർ ടിവി സ്റ്റിക്ക്, എക്കോ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആമസോൺ ഉപകരണങ്ങളും കിഴിവിൽ ലഭ്യമാണ്.
വിർച്വൽ റിയാലിറ്റി (വിആർ) ബൂത്തുകൾ
വിർച്വൽ റിയാലിറ്റി (വിആർ) ബൂത്തുകളും സിയാറ്റിൽ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് മേജർ ലഭ്യമാക്കും. ഇതുവഴി മികച്ച ബ്രാൻഡുകളിൽ നിന്നുള്ള പുതിയ ഉൽപ്പന്ന പുറത്തിറക്കുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് വിവരം ലഭിക്കും. 2019 ജൂലൈ 6 മുതൽ ദില്ലി എൻസിആർ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത മാളുകളിൽ വിആർ ബൂത്തുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications