ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ഇനി മുതല്‍ മില്‍മയുടെ ഉത്പ്പന്നങ്ങള്‍ വീട്ടുമുറ്റത്തെത്തും. ഇതിന്റെ ആദ്യപടിയായി മില്‍മയുടെ തിരുവനന്തപുരം മേഖലയാണ് ഓണ്‍ലൈന്‍ വിതരണം ആരംഭിച്ചിരിക്കുന്നത്. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ആദ്യ ഓര്‍ഡര്‍ നല്കി ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു.
എ.എം. നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ച് സാധനങ്ങള്‍ ലഭ്യമാകും. രാവിലെ അഞ്ചു മുതല്‍ രാത്രി ഏഴര വരെയാണ് ഓണ്‍ലൈന്‍ വിതരണത്തിന്റെ സമയം. മില്‍മ പാലിന് പുറമെ തൈര്, സംഭാരം, മറ്റ് കമ്പനികളുടെ ചപ്പാത്തി, ബ്രഡ്, പൊറോട്ട, ഇഡ്ഡലി മാവ്, ദോശ മാവ്, വടമാവ് എന്നിവയും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.

അടുത്ത മാസത്തോടെ എറണാകുളത്തും തുടര്‍ന്നും കോഴിക്കോടും മില്‍മ ഓണ്‍ലൈന്‍ വിതരണം ഒരുക്കും. ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ ഹോര്ട്ടികോര്ഡപ്പിന്റെ സഹകരണത്തോടെ പഴം,പച്ചക്കറികള്‍ എന്നിവ വിതരണം ചെയ്യാനും പദ്ധതി തയ്യാറായിക്കഴിഞ്ഞു. വിതരണം ആവശ്യമുളളവര്‍ക്ക് ഓണ്‍ലൈനായോ നേരിട്ടോ പണമടച്ച് മില്‍മ ഉത്പ്പന്നങ്ങള്‍ കൈപ്പറ്റാന്‍ സൗകര്യമുണ്ടാകും. ഉപഭോക്താക്കളില്‍ നിന്ന് വിതരണത്തിനായി പ്രത്യേക തുകയൊന്നും ഈടാക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
