സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില 100 രൂപ കുറയും. രാജ്യാന്തര വിപണയിൽ നിരക്കുകൾ കുറഞ്ഞതിന്റെ ഭാഗാമായാണ് സബ്സിഡിയില്ലാത്ത എൽപിജി വില സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) അറിയിച്ചു. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 737 രൂപ 50 പൈസയായിരുന്നു വില. എന്നാൽ ഇന്ന് മുതൽ ഇത് 637 രൂപയായി കുറയും. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 495.35 ആയും കുറയും.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.നേരത്തെ പാചകവാതക സിലിണ്ടറിന് 25 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഓരോ മാസവും വിലയിൽ മാറ്റം വരുത്തുന്ന രീതിയാണ് നിലവിലുള്ളത്.

ഡൽഹിയിൽ കഴിഞ്ഞ മാസം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 1.23 രൂപ കൂടി 497.37 രൂപയിലെത്തിയിരുന്നു. എന്നാൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില മെയ് മാസത്തേക്കാൾ 25 രൂപയാണ് കഴിഞ്ഞ മാസം വർദ്ധിച്ചത്. അങ്ങനെയാണ് വില 737.50 രൂപയിലെത്തിയത്. മേയിൽ 712.50 രൂപയായിരുന്നു വില.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications