മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റുകള്‍ (എംഡിആര്‍) ഉപഭോക്താക്കള്‍ നേരിട്ട് വഹിക്കേണ്ടിവരുന്നതോടെ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎമ്മിന്റെ സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ചെലവേറും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകളും കാര്‍ഡ് കമ്പനികളും ഈടാക്കുന്ന തുകയാണ് എംഡിആര്‍. ഇതുവരെ പേടിഎം ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കിയിരുന്നില്ല.

ക്രെഡിറ്റ് കാര്‍ഡ് വഴിയുളള പണമിടപാടുകള്‍ക്ക് ഒരു ശതമാനവും ഡെബിറ്റ് കാര്‍ഡിന് 0.9 ശതമാനവും യുപിഐ, നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് 12-15 ശതമാനം വരെയും എംഡിആര്‍ ഈടാക്കും. ഇന്ന് മുതല്‍ ഈ തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാനാണ് തീരുമാനം. പേടിഎം വാലറ്റ് റീചാര്‍ജ് ചെയ്യാനും സ്കൂള്‍ ഫീസ് അടയ്ക്കാനും സിനിമ ടിക്കറ്റുകള്‍ വാങ്ങാനും തുടങ്ങി എല്ലാത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. അതേസമയം പേടിഎം സേവനങ്ങള്‍ക്ക് യാതൊരുവിധ ചാര്‍ജുകളും ഈടാക്കുന്നില്ലെന്നും എംഡിആര്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് അടയ്ക്കേണ്ടിവരികയെന്നുമാണ് പേടിഎം അവകാശപ്പെടുന്നത്.
പുതിയ നീക്കത്തിലൂടെ പേടിഎം ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവു വന്നേക്കാം. എന്നാല്‍ പേടിഎമ്മിന്റെ മുന്നോട്ടുളള വിജയയാത്രയില്‍ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അതു ഗുണം ചെയ്യുമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications