ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇപ്പോള്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒക്ടോബറിന് ശേഷം എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് കമ്പനി ഇപ്പോള്‍ നേരിടുന്നത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം വരുന്ന ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിക്ഷേപകര്‍ ആരും ഓഹരികള്‍ ഏറ്റെടുക്കാന്‍ ഇതുവരെ മുന്നോട്ടുവന്നിട്ടുമില്ല.
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് മതിയായ പണമില്ല സ്ഥിതിയിലാണ്,ശമ്പളം നല്‍കുന്നതിന് എയര്‍ലൈന്‍സിന് പ്രതിമാസം 300 കോടി രൂപ ആവശ്യമാണ്. ഇടക്കാല ബജറ്റില്‍ എയര്‍ലൈനിനായി അനുവദിച്ച 3,900 കോടി രൂപയേക്കാള്‍ അധിക ഫണ്ട് ബജറ്റില്‍ ലഭിക്കുമോ എന്നത് കണ്ടറിയണം.ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യയുടെ കടം പൂര്‍ണമായി വീട്ടാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഓഹരി വിറ്റഴിക്കുന്നതിന് വേണ്ടി പുതിയ സമിതിയെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും. 2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയത്.

സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതില്‍ ഇപ്പോള്‍ 2,500 കോടി രൂപ മാത്രമാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും, എണ്ണ കമ്പനികളുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍ ഇന്ത്യ ഈ തുക ചിലവാക്കിയേക്കും. എയര്‍ ഇന്ത്യയുടെ ആകെ കടം മാര്‍ച്ച് മാസം വരെ 58,351 കോടി രൂപയായെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന മൂലധന കടം തിരിച്ചടയ്ക്കുന്നതുള്പ്പെടെയുള്ള ഒരു ബദല്‍ പരിഹാരം എയര്‍ലൈന്‍ നോക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications