കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 3,165 രൂപയും പവന് 25,320 രൂപയുമാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. ജൂണ്‍ 25 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായിരുന്നു അന്ന് സ്വർണ വില.
ആഗോള വിപണിയിലും ഇന്ന് സ്വർണ വിലയിൽ വര്‍ദ്ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,425.94 ഡോളറാണ് ഇന്നത്തെ നിരക്ക്. 21.38 ഡോളറിന്റെ വര്‍ദ്ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ജി -20 ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപും എഫ്സി ജിന്പിങ്ങും യുഎസ്-ചൈന വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണ വില ഒരു ഔണ്‍സിന് 1,400 ഡോളറില്‍ താഴെ എത്തിയിരുന്നു. ജൂണ്‍ 25 ന് ആഗോള വിപണിയിലും സ്വര്‍ണ വില ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,439.21 ഡോളറിലെത്തിയിരുന്നു.
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം ആദ്യം തന്നെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകൾ നൽകിയതിനെ തുടര്ന്നൈായിരുന്നു അന്ന് സ്വര്‍ണവില കുതിച്ചു കയറിയത്. പണപ്പെരുപ്പം ത്വരിതപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ നയം വീണ്ടും ലഘൂകരിക്കുമെന്നാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയത്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണവില കുറഞ്ഞു; ഇന്ത്യയെക്കാൾ ലാഭത്തിൽ സ്വർണം വാങ്ങാം, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ മാറ്റം! ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, പുതിയ നിരക്കുകൾ അറിയാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!



Click it and Unblock the Notifications
