ബെംഗളൂരു: ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനില്‍ നിന്ന് 250 മില്യണ്‍ ഡോളര്‍ (1,725 കോടി രൂപ)സമാഹരിച്ചു. സോഫ്റ്റ്ബാങ്കില്‍ നിന്ന് കമ്പനിയുടെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ ആയി.

റജിസ്റ്റാര്‍ ഓഫ് കമ്പനീസിലെ നിയമ പ്രകാരം സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10 രൂപ ഓഹരി ഇടപാടിലൂടെയാണ് സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപം ഒല അംഗീകരിച്ചിട്ടുണ്ടാവുക. ഒലയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ സജീവമാക്കുനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രവര്‍ത്തനങ്ങളുമായി ഒല മുന്നോട്ടുപോകുന്നത്. അതേസമയം ഒല യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് ചുവടുവെക്കുമ്പോള്‍ കൂടുതല്‍ വിപണി മൂല്യം ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളാകും നടപ്പിലാക്കുക. ഇതിനായി കൂടുതല്‍ നിക്ഷേപ സമാഹരണ ആവശ്യമാണെന്നാണ് കമ്പനി പറയുന്നത്.
യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് എന്നാല്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയാണ് യൂണികോണുകള്‍ എന്ന് വിളിക്കുന്നത്. ഈ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള ചുവടുവെപ്പാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ഓഹരി ഇടപടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത് ജൂണ്‍ 25 നാണ്. ജൂണ്‍ 25 ന് ചേര്‍ന്ന ഒലയുടെ ബോര്‍ഡ് യോഗത്തില്‍ 1,725.04 കോടി രൂപയുടെ നിക്ഷേപം സോഫ്റ്റ് ബാങ്കില്‍ നിന്ന് സ്വീകരിക്കാമെന്നാണ് നിലവില്‍ വ്യക്തമാക്കിയത്. ഇതിനായി ഇലക്ട്രിക് മോബിലിറ്റി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പ്രതികരിച്ചത്.
ഇന്ത്യന്‍ കമ്പനികളായ ഒയോ, പേടിഎം, ഡെല്ഹിവേരി, ഗ്രോഫെര്‍സ് മുതലായവയുടെ പ്രധാന പിന്തുണക്കാരില്‍ സോഫ്റ്റ് ബാങ്ക് ഉള്‍പ്പെടുന്നു.സീരീസ് എ റൗണ്ട് ഫണ്ടിംഗിന്റെ ഭാഗമായി ടാറ്റാ സണ്‍സ് ചെയര്മാന് എമെറിറ്റസ് രത്തന്‍ ടാറ്റയില്‍ നിന്ന് കമ്പനി വ്യക്തിഗത ശേഷിയില്‍ പണം നിക്ഷേപിച്ചു. രതന് ടാറ്റയും ഓലയിലെ ഒരു പിന്തുണക്കാരനാണ് എന്നതാണ് പ്രധാനം.മാര്‍ച്ചിലും ഒല ഇലക്ട്രിക് മൊബിലിറ്റി ടൈഗര്‍ ഗ്ലോബലിന്റെയും മാട്രിക്സ് ഇന്ത്യയുടെയും നേതൃത്വത്തില്‍ 400 കോടി രൂപയുടെ ധനസമാഹരണം നടത്തിയിരുന്നു
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
