ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാർ 2019 ന്റെ ആദ്യ ആറുമാസത്തിനുള്ളിൽ നേടിയത് 15 ബില്യൺ ഡോളർ അഥവാ ഏകദേശം 1,00,000 കോടി രൂപ. ഏറ്റവും ധനികകരായ ഏഴ് പേർ ആറു മാസത്തിനുള്ളിൽ നേടിയത് 20 ബില്യൺ ഡോളർ അഥവാ 1,40,000 കോടി രൂപയാണ്. വിപണി മൂല്യത്തിന്റെ വർദ്ധനവിന്റെ അഞ്ചിലൊന്നാണിത്. താഴെ പറയുന്നവരാണ് 6 മാസം കൊണ്ട് ഇത്രയും നേട്ടമുണ്ടാക്കിയ സമ്പന്നരിലെ മുൻ നിരക്കാർ.
മുകേഷ് അംബാനി
ക്രൂഡ് ഓയില്‍ മുതല്‍ ടെലികോം വരെയുള്ള വ്യാവസായിക ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർഐഎൽ) തലവനായ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഈ വർഷം ഇതുവരെ 7.41 ബില്യൺ ഡോളറാണ് ഇദ്ദേഹം സമ്പാദിച്ചിരിക്കുന്നത്. ഇത് 2019 ജൂൺ 28 ലെ കണക്കനുസരിച്ച് 51.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആകെ സ്വത്ത്. സ്വത്തില്‍ ഈ കാലയളവിലുണ്ടായ വര്‍ദ്ധനവ് 50,000 കോടി രൂപയാണ്. ഇതോടെ ലോകത്തിലെ തന്നെ പന്ത്രണ്ടാമത്തെ ധനികനായി മാറി മുകേഷ് അംബാനി.
അസിം പ്രേംജി
ഐടി ഭീമനായ വിപ്രോയുടെ എക്സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി (എംഡി) വിരമിച്ച അസിം എച്ച് പ്രേംജി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഇദ്ദേഹം ശ്രദ്ധേയനാണ്. ആറു മാസത്തിനുള്ളിൽ 4.73 ബില്യൺ ഡോളറാണ് ഇദ്ദേഹം സമ്പത്തിൽ ചേർത്തിരിക്കുന്നത്. 21.7 ബില്യൺ ഡോളർ ആണ് അസിം പ്രേംജിയുടെ ആകെ ആസ്തി. ഇതോടെ ലോകത്തിലെ തന്നെ 44-ാമത്തെ ധനികനാണ് ഇദ്ദേഹം.
ഉദയ് കൊട്ടക്
ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ തലവാനായ ഉദയ് കൊട്ടക്കിനാണ് മൂന്നാം സ്ഥാനം. ഇദ്ദേഹത്തിന്റെ സമ്പത്ത് 13.6 ബില്യൺ ഡോളറായാണ് ഉയർന്നിരിക്കുന്നത്, ഈ വർഷത്തിലെ ആദ്യ ആറുമാസ കാലയളവിൽ ഇതുവരെ 2.08 ബില്യൺ ഡോളർ നേട്ടം കൈവരിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വിലയിൽ 20 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്.
ശിവ് നാടാർ
എച്ച്സിഎല്ലിന്റെ ഓഹരി വില 11 ശതമാനം ഉയർന്നപ്പോൾ എച്ച്സിഎൽ ടെക്നോളജീസ് പ്രൊമോട്ടർ ശിവ് നാടാറിന്റെ സമ്പത്ത് 1.5 ബില്യൺ ഡോളർ ഉയർന്നു. അദാനി ഗ്രൂപ്പ് പ്രൊമോട്ടർ ഗൗതം അദാനി, ശ്രീ സിമൻറ് ഉടമ ബെനു ഗോപാൽ ബംഗൂർ, വേദാന്ത ഗ്രൂപ്പ് പ്രൊമോട്ടർ അനിൽ അഗർവാൾ എന്നിവരുടെ സമ്പത്ത് 1.5 ബില്യൺ ഡോളർ മുതൽ 1.7 ബില്യൺ ഡോളർ വരെ ഉയർന്നതായാണ് റിപ്പോർട്ട്.
സമ്പത്ത് കുറഞ്ഞവർ
ആർസെലർ മിത്തലിന്റെ ഉടമയായ ലക്ഷ്മി മിത്തലിന്റെ സമ്പത്ത് 881 മില്യൺ ഡോളർ കുറഞ്ഞ് 12.91 ബില്യൺ ഡോളറായി. സൺ ഫാർമയുടെ ദിലീപ് ഷാങ്‌വി, വാഡിയ ഗ്രൂപ്പിന്റെ നുസ്ലി വാഡിയ എന്നിവരുടെ സമ്പാദ്യത്തിലും കുറവ് ഈ വർഷം കുറവ് രേഖപ്പെടുത്തി. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബോംബെ ഡൈയിംഗ്, ബജറ്റ് എയർലൈൻ ഗോ എയർ എന്നിവയ്ക്ക് നേതൃത്വം നൽകുന്ന വാഡിയയ്ക്ക് 1.04 ബില്യൺ ഡോളർ സ്വത്ത് നഷ്ടപ്പെട്ടു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
