'മൺസൂൺ സെയിലിന്റെ' ഭാഗമായി ആഭ്യന്തര അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് കിടിലൻ ഓഫറുകളുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. ആഭ്യന്തര ടിക്കറ്റുകൾക്ക് 888 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് 3, 499 രൂപ മുതലുമാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. ജൂലൈ 2 ന് ആരംഭിച്ച സ്പൈസ് ജെറ്റിന്റെ 'മൺസൂൺ സെയിൽ' ഓഫർ ജൂലൈ 6ന് അവസാനിക്കും. സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് 2019 സെപ്റ്റംബർ 25 വരെയുള്ള ടിക്കറ്റുകൾക്കാണ് ഈ ഓഫർ ലഭിക്കുക.
സീറ്റുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല
മൺസൂൺ സെയിൽ' പ്രകാരമുള്ള സീറ്റുകളുടെ എണ്ണം സ്‌പൈസ് ജെറ്റ് വെളിപ്പെടുത്തിയിട്ടില്ല. ആദ്യം വരുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും ഓഫർ ലഭിക്കുക എന്ന് സ്‌പൈസ് ജെറ്റ് വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ചാനലുകളിലൂടെയുമുള്ള ബുക്കിംഗുകൾക്ക് സ്‌പൈസ് ജെറ്റിന്റെ 'മൺസൂൺ സെയിൽ' ഓഫർ ബാധകമാണ്. സ്‌പൈസ്ജെറ്റ് ഡോട്ട് കോമിൽ നിന്ന് ബുക്ക് ചെയ്യുകയാണെങ്കിൽ, ഭക്ഷണം, സീറ്റുകൾ, സ്‌പൈസ് മാക്‌സ് എന്നിവയിൽ 25% കിഴിവ് ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് ഓഫറുകളും ലഭിക്കും.
വൺവേ ടിക്കറ്റ്
വൺവേ ടിക്കറ്റിന് മാത്രമാണ് കിഴിവ് ബാധകമാകുക. ഈ ഓഫർ മറ്റ് ഓഫറുകളുമായി സംയോജിപ്പിക്കാൻ കഴിയില്ല. കൂടാതെ ഗ്രൂപ്പ് ബുക്കിംഗുകൾ നടത്തുന്നവർക്കും ഇത് ബാധകമല്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. മൺസൂൺ സാധാരണയായി ഇന്ത്യയിലെ എയർലൈനുകൾക്ക് തിരക്ക് കുറഞ്ഞ മാസമാണ്. അതുകൊണ്ട് തന്നെ മിക്ക കാരിയറുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ലാഭകരമായ ഓഫറുകളുമായി രംഗത്തു വരാൻ സാധ്യതയുണ്ട്.
പുതിയ ഫ്ലൈറ്റുകൾ
ജൂലൈ 1 മുതൽ സ്‌പൈസ് ജെറ്റ് ഗുവാഹത്തി-ധാക്ക-ഗുവാഹത്തി റൂട്ടിൽ പുതിയ ഫ്ലൈറ്റ് ആരംഭിച്ചിരുന്നു. ഈ മാസം മുതൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും എട്ട് പുതിയ അന്താരാഷ്ട്ര വിമാന സർവീസുകളും സ്പൈസ് ജെറ്റ് ആരംഭിക്കും. മുംബൈ-ധാക്ക-മുംബൈ റൂട്ടിലും മുംബൈ-റിയാദ്-മുംബൈ റൂട്ടിലുമുള്ള വിമാനങ്ങൾ യഥാക്രമം ജൂലൈ 25നും ഓഗസ്റ്റ് 15നും ആരംഭിക്കും. ഡൽഹി-ധാക്ക-ഡൽഹി റൂട്ടിലും ഡൽഹി-ജിദ്ദ-ഡൽഹി റൂട്ടിലും ജൂലൈ 31 മുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കുമെന്നും എയർലൈൻ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ രണ്ടാമത്തെ എയർലൈൻ
മെയ് മാസത്തിലെ റിപ്പോർട്ട് അനുസരിച്ച് സ്പൈസ് ജെറ്റ്, എയർ ഇന്ത്യയെ പിന്തള്ളി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയായി മാറി. 18.03 ലക്ഷം യാത്രക്കാരുള്ള സ്പൈസ് ജെറ്റ് ആഭ്യന്തര വിപണി വിഹിതത്തിന്റെ 14.8 ശതമാനം നേടി. എന്നാൽ ഇതേ കാലയളവിൽ എയർ ഇന്ത്യയ്ക്ക് 16.53 ലക്ഷം യാത്രക്കാരാണുള്ളത്. 13.5 ശതമാനം ആഭ്യന്തര വിപണി വിഹിതമാണ് എയർ ഇന്ത്യയ്ക്കുള്ളത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications