ദില്ലി: വായ്പയെടുത്ത ശേഷം തിരിച്ചടവിന് ശേഷിയുണ്ടായിട്ടും മനപ്പൂര്‍വം വീഴ്ച വരുത്തുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രം ഈയിനത്തില്‍ ഒന്നു ട്രില്യന്‍ രൂപ (ഒന്നര ലക്ഷം കോടി രൂപ) കിട്ടാനുള്ളതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ മാത്രം കണക്കാണിത്.
വില്‍ഫുള്‍ ഡിഫോള്‍ട്ടേഴ്സ്
വായ്പാ തിരിച്ചടവിന് കഴിവുണ്ടായിട്ടും അതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്ന വന്‍കിട കമ്പനികളെയാണ് വില്‍ഫുള്‍ ഡിഫോള്‍ട്ടേഴ്സിന്റെ (മനപ്പൂര്‍വം വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ധനകാര്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടുതല്‍ കിട്ടാനുള്ളത് എസ്ബിഐക്ക്
ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)ക്കാണ് ഏറ്റവും കൂടുതല്‍ വായ്പാ തിരിച്ചടവ് മുടങ്ങിക്കിടക്കുന്നത്. ആകെ തുകയുടെ മൂന്നിലൊന്ന് വരും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് 46,158 കോടി രൂപ. ഇത്തരത്തില്‍ വായ്പ തിരികെ ലഭിക്കാനുള്ളതില്‍ രണ്ടാം സ്ഥാനം പഞ്ചാബ് നാഷനല്‍ ബാങ്കാണ്. 25,090 കോടി രൂപയാണ് ഈ വകയില്‍ ബാങ്കിന് ലഭിക്കാനുള്ളത്. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 9,890 കോടി രൂപയും ഈയിനത്തില്‍ ലഭിക്കാനുണ്ട്.
തട്ടിപ്പുനടത്തിയതി വമ്പന്മാര്
മദ്യരാജാവ് വിജയ് മല്യ, രത്ന വ്യാപാരി നിരവ് മോദി, അമ്മാവന് മെഹുല്‍ ചോസ്കി തുടങ്ങിയവര്‍ കോടികള്‍ വായ്പയെടുത്ത ശേഷം വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയതിനെ തുടര്‍ന്ന് ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്ീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയരുന്നു. ബ്രിട്ടനിലും മറ്റും കഴിയുന്ന ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.
1475 പേര്‍ക്കെതിരേ പോലിസില്‍ പരാതി
ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും കാപിറ്റല്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവാനും ഇവര്‍ക്ക് അവസരം നല്‍കില്ല. ഇത്തരം വായ്പാ തട്ടിപ്പുകള്‍ നടത്തിയ ആളുകള്‍ രാജ്യംവിടുന്നത് തടയാന്‍ ഇവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബാങ്ക് തലവന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടയില്‍ ഇത്തരം വായ്പാ തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരേ പൊതുമേഖലാ ബാങ്കുകള്‍ 1,475 പരാതികള്‍ പോലിസില്‍ നല്‍കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
