ധനമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര സര്‍ക്കാരിന്റെ 2018-19 ലെ സാമ്പത്തിക സർവ്വേ റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. നിരവധി പ്രതീക്ഷകളും വെല്ലുവിളികളും നിറഞ്ഞതാകും നടപ്പ് സാമ്പത്തിക വർഷമെന്നാണ് സർവ്വേ ഫല റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് ആണ് ഇത്തവണത്തേത്.
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സർവ്വേ പറയുന്നത്. എന്നാൽ ഇത് മികച്ച ജിഡിപി വളർച്ച നിരക്ക് അല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കാരണം കഴിഞ്ഞ 5 വർഷങ്ങളിൽ രാജ്യം ശരാശരി 7.5 ശതമാനം നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2018 -19 സാമ്പത്തിക വര്‍ഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വരുന്ന സാമ്പത്തിക വര്‍ഷം ഇതില്‍ നിന്ന് വ്യത്യസ്തമായി മുന്നേറ്റമുണ്ടാകുമെന്നത് പ്രതീക്ഷാജനകമാണ്.

2017-18 നെ അപേക്ഷിച്ച് 2018-19 ല്‍ കറന്റ് അക്കൗണ്ട് കമ്മിയില്‍ വര്‍ധന ഉണ്ടായതായി സാമ്പത്തിക സര്‍വേയില്‍ വലിയിരുത്തുന്നു. ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് ക്രൂഡ് ഓയില്‍ വില വര്‍ധനയാണ്. 2019-20ല്‍ ഇന്ധനവില കുറയാൻ സാധ്യതയുണ്ടെന്നതാണ് സാമ്പത്തിക സർവ്വേ ഫലത്തിലെ പ്രധാന പ്രതീക്ഷകളിലൊന്ന്. 2018-19ലെ സാമ്പത്തിക സർവ്വേ റിപ്പോര്‍ട്ടിലാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന സൂചനകള്‍ നല്‍കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന ക്രൂഡ് ഓയില്‍ പ്രതിസന്ധിയില്‍ ശമനമുണ്ടാകുമെന്നാണ് സാമ്പത്തിക സര്‍വ്വേ നിരീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം നേരിട്ട തളര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുവരുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം സര്‍വേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്ഘടനയായി തുടരുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
