നാളത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ മേഖല തിരിച്ചുള്ള വളർച്ചാ പ്രവചനങ്ങളില്ലെന്നും സർക്കാർ തന്നെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ശുഭാപ്തി വിശ്വാസമില്ലാത്തവരാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും മുൻ ധനമന്ത്രി പി. ചിദംബരം. 2018-19 സാമ്പത്തിക സർവേയുടെ കണ്ടെത്തലുകൾ ഗുണപരമോ പ്രോത്സാഹജനകമോ അല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവായ പി. ചിദംബരം പ്രസ്താവനയിൽ വ്യക്തമാക്കി.
ധനമന്ത്രി നിർമ്മല സീതാരാമന്റെ കീഴിലുള്ള പുതിയ സർക്കാരിന്റെ ആദ്യത്തെ സാമ്പത്തിക സർവേ റിപ്പോർട്ടാണ് ഇത്തവണത്തേത്. നടപ്പ് സാമ്പത്തിക വർഷത്തെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 7 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാത്രമേ അദ്ധ്യായം ഒന്നിൽ രേഖപ്പെടുത്തിയിട്ടുള്ളുവെന്നും. മേഖലകൾ തരംതിരിച്ചുള്ള വളർച്ചാ പ്രവചനങ്ങൾ റിപ്പോർട്ടിലില്ലെന്നും ചിദംബരം പറഞ്ഞു.

റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളായ (1) വളർച്ച മന്ദഗതിയിലാക്കുന്നു, (2) വരുമാനത്തിലെ കുറവ്, (3) ധനക്കമ്മി ലക്ഷ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വിഭവങ്ങൾ കണ്ടെത്തൽ, (4) കറന്റ് അക്കൗണ്ടിൽ എണ്ണവിലയുടെ സ്വാധീനം, (5) പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ തുടങ്ങിയ കാര്യങ്ങളിലൊന്നും തന്നെ പ്രോത്സാഹജനകമായ ഒന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക സർവേ പ്രകാരം, ഈ വർഷം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ജിഡിപി നിരക്ക്. സാമ്പത്തിക വളർച്ച 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനും ഉയർന്ന വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിനും നിലവിലുള്ള രീതികളിൽ നിന്ന് വ്യത്യസ്തമായ സമീപനം നടത്തേണ്ടി വരുമെന്നും ചിദംബരം വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
