ആരാധാകരെ ഇനി സൽമാൻ ഖാൻ തന്നെ മസിൽമാൻമാരാക്കും; 300 ജിമ്മുകൾ ഉടൻ തുറക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ആരാധകരുടെ ഫിറ്റ്നസിനായി ഇന്ത്യയിലുടനീളം 300 ജിമ്മുകൾ ഉടൻ തുറക്കും. 2020 ഓടെ ഇന്ത്യയിലുടനീളം എസ്‌കെ -27 ജിം ഫ്രാഞ്ചൈസ് എന്ന പേരിൽ 300 ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും തുറക്കാനാണ് സൽമാൻ ഖാൻ പദ്ധതിയിട്ടിരിക്കുന്നത്. നടന് വേണ്ടി പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 

ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാ​ഗമായാണ് ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുന്നതെന്നും കൂടാതെ ഫിറ്റ്നസ് പരിശീലകർക്കും സംരംഭകർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ഇതുവഴി സാധിക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിനെല്ലാമുപരി ഓരോ വ്യക്തിയെയും ആരോഗ്യവാനാക്കുക എന്നതാകും എസ്‌കെ -27 ന്റെ ലക്ഷ്യമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

ആരാധാകരെ ഇനി സൽമാൻ ഖാൻ തന്നെ മസിൽമാൻമാരാക്കും; 300 ജിമ്മുകൾ ഉടൻ തുറക്കും

ഏപ്രിലിൽ സൽമാൻ ഖാൻ തന്റെ ഫിറ്റ്നസ് ഉപകരണ ബ്രാൻഡായ ബീയിംഗ് സ്ട്രോംഗ് പുറത്തിറക്കിയിരുന്നു. ഇത് ഇന്ത്യയിലുടനീളം 175 ജിമ്മുകളിൽ സ്ഥാപിച്ചിട്ടുള്ളതായാണ് വിവരം.

53 വയസ്സ് പ്രായമുള്ള ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന് വര്‍ക്കൗട്ട് ചെയ്യാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യവും ഇതു തന്നെയാണ്. സിക്സ് പാക്കിന്‍റെയും മസിലുകളുടെയും രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന നടനാണ് സല്‍മാന്‍ ഖാൻ. തന്നോളം ഭാരമുള്ളയാളെ തോളത്തെടുത്തും കുതിരയെ ഓടി തോൽപ്പിച്ചും സ്വിമ്മിം​ഗ് പൂളിലേക്ക് റിവേഴ്സ് ഡൈവ് നടത്തിയുമൊക്കെ തന്റെ കരുത്തും ഫിറ്റ്നസും സൽമാൻ ഖാൻ നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഈ വീ‍ഡിയോകളൊക്കെ സോഷ്യൽ മീ‍ഡിയകളിൽ വൈറലായിട്ടുമുണ്ട്.

malayalam.goodreturns.in

Read more about: business ബിസിനസ്
English summary

Salman Khan Plans To Open 300 Gyms Across India

Salman Khan plans to open 300 gyms and fitness centers across India under the SK-27 Gym franchise.
Story first published: Thursday, July 4, 2019, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X