ദുബായിലെത്തുന്ന ഇന്ത്യക്കാർക്ക് ഇനി രൂപ ദിർഹമാക്കി ബുദ്ധിമുട്ടേണ്ട. ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലും ഇനി ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാം. യുഎഇയിലെ പ്രമുഖ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്കും മറ്റും പോകുന്ന വിദേശികൾക്കാണ് പുതിയ നിയമം ഏറ്റവും കൂടുതൽ ആശ്വാസമേകുന്നത്. രൂപ ദിർഹമാക്കി മാറ്റുന്നതു വഴി വലിയ നഷ്ടമാണ് വിനോദസഞ്ചാരികൾക്ക് ഉണ്ടായിരുന്നത്.
ഗൾഫ് ന്യൂസിലെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ കറൻസി ഇപ്പോൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്ന് ടെർമിനലുകളിലും അൽ മക്തൂം വിമാനത്താവളത്തിലും സ്വീകാര്യമാണ്. ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇന്ത്യൻ രൂപ സ്വീകരിക്കാൻ തുടങ്ങിയ വിവരം ദുബായ് ഡ്യൂട്ടി ഫ്രീ ജീവനക്കാരും വ്യക്തമാക്കി. കഴിഞ്ഞ വർഷം 90 മില്യൺ യാത്രക്കാരാണ് ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്തിട്ടുള്ളത്. ഇതിൽ 12.2 മില്യൺ ആളുകളും ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ യാത്രക്കാർക്ക് ഇതുവരെ ദുബായിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഷോപ്പിംഗ് നടത്തുന്നതിന് മുമ്പ് രൂപ ഡോളർ, ദിർഹം, യൂറോ എന്നിവളിലേയ്ക്ക് മാറ്റേണ്ടി വന്നിരുന്നു. എന്നാൽ ഇനി മുതൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. 1983 ഡിസംബറിൽ ആരംഭിച്ചതിനുശേഷം ദുബായ് ഡ്യൂട്ടി ഫ്രീ ഇടപാടിനായി സ്വീകരിക്കുന്ന 16-ാമത്തെ കറൻസിയാണ് ഇന്ത്യൻ രൂപ.
ദുബായ്-ഇന്ത്യ റൂട്ടിൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയിലാണ് ഗൾഫ് വിമാനക്കമ്പനിയായ എമിറേറ്റ്സ്. ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേയ്ക്ക് പറക്കുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
