രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ഇന്നത്തെ ബജറ്റിൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് രാജ്യത്തെ ജനങ്ങൾ. വ്യവസായ വാണിജ്യ മേഖലയിലുള്ളവരും പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ നികുതിയിളവുകൾ ഉണ്ടായേക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
വൻ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നയങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ബജറ്റാകും ഇത്തവണ നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. ഇന്ത്യയിലെ ആദ്യ ഫുൾ ടൈം വനിതാ മന്ത്രിയായ നിർമ്മല സീതാരാമന്റെയും ആദ്യത്തെ ബജറ്റ് എന്ന പ്രത്യകതയും ഇത്തവണത്തെ ബജറ്റിനുണ്ട്. എന്നാൽ സർക്കാരിന് നിരവധി വെല്ലുവിളികൾ ഉയർത്തുന്ന ബജറ്റാണ് ഇത്തവണത്തേത്. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം മുതൽ ദുർബലമായ ഉപഭോഗം, നികുതി പിരിവിലെ കുറവ് ഇതൊക്കെ ബജറ്റിനെ പ്രതീകൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ബജറ്റ് 2019ൽ പ്രഖ്യാപിക്കാനിരിക്കുന്ന പ്രധാന പ്രതീക്ഷകൾ എന്തൊക്കെയെന്ന് നോക്കാം.
- ചെറുകിട, ഇടത്തരം ബിസിനസുകൾക്കും മറ്റുമുള്ള കോർപ്പറേറ്റ് നികുതി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ സാധ്യതയുണ്ട്.
- ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായ സമയത്താണ് ഇത്തവണത്തെ ബജറ്റ്. മാർച്ച് പാദത്തിൽ ഇന്ത്യയുടെ ജിഡിപി അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച 5.8 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് തന്നെ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾക്കായിരിക്കും ബജറ്റിൽ പ്രാഥമിക പരിഗണന നൽകുക.
- നികുതിദായകരുടെ അടിത്തറ വിപുലീകരിക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന് വിരുദ്ധമായതിനാൽ വ്യക്തിഗത ആദായനികുതി ഘടനയിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. എന്നിരുന്നാലും, വളരെക്കാലം മുമ്പ് നിർത്തലാക്കിയ അനന്തരാവകാശ നികുതി പോലുള്ളവ വീണ്ടും അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിസമ്പന്നർക്ക് ഇത് ചില നികുതി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നതെന്നും നിരീക്ഷകർ പറയുന്നു.
- തൊഴിൽ, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളിലും ധനമന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ചെറുകിട ബിസിനസുകാർക്ക് ഒരു നിശ്ചിത വിറ്റുവരവ് പരിധി വരെ പലിശ നിരക്ക് കുറയ്ക്കൽ, കുറഞ്ഞ നികുതി നിരക്കുകൾ എന്നിവ പോലുള്ള ധനപരമായ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
- പുതിയ ചീഫ് ഇക്കണോമിക് അഡ്വൈസർ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തയ്യാറാക്കിയ സാമ്പത്തിക സർവേയിൽ 2019 ൽ ജിഡിപി അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉത്പാദനം 7 ശതമാനമായി വളരുമെന്നാണ് സർക്കാർ പ്രവചിച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications