ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്യാൻ ഇനി മുതൽ ട്രാവൽ കാർഡ് സംവിധാനം. ഈ ട്രാവൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാവുന്നതാണ്. ബസ് ചാർജുകൾ, ട്രെയിൻ ടിക്കറ്റ് നിരക്കുകൾ, പാർക്കിംഗ് ചാർജുകൾ തുടങ്ങിയവ ഈ കാർഡ് ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്. പണം പിൻവലിക്കുന്നതിന് എടിഎം കാർഡായും ട്രാവൽ കാർഡ് ഉപയോഗിക്കാവുന്നതാണ്.
.പ്രധാൻമന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷം കിലോമീറ്റർ റോഡ് നവീകരണം പരിഗണനയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കുന്നതിനുള്ള പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്കായി പതിനായിരം കോടിയുടെ പുതിയ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുക.

ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിലും സർക്കാർ മികച്ച നിക്ഷേപം നടത്തുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്.
വൻ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നയങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ഇന്ത്യയിലെ ആദ്യ ഫുൾ ടൈം വനിതാ മന്ത്രിയായ നിർമ്മല സീതാരാമന്റെ ആദ്യത്തെ ബജറ്റ് എന്ന പ്രത്യകതയും ഇത്തവണത്തെ ബജറ്റിനുണ്ട്.
malalayam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
