ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍ നല്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. ഇന്ത്യയിലെ സ്ത്രീകളെ 'നാരി തു നാരായണി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് സ്ത്രീ ശാക്തീകരണത്തെ ഒരു പ്രധാന വിഷയമായി അവതരിപ്പിച്ചത്. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുരുഷന്മാര്ക്ക് തുല്യമായ സ്ത്രീകളുടെ പോളിംഗ് രേഖപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീ പങ്കാളിത്തത്തോടെ നമുക്ക് മുന്നേറാന്‍ കഴിയുമെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളിലൂടെ വനിതാ സംരംഭകത്വം വര്‍ധിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വനിതാ സ്വാശ്രയ ഗ്രൂപ്പുകള്‍ക്കായി (എസ്എച്ച്ജി) ഇന്ത്യയിലുടനീളം പലിശ സബ്വെന്‍ഷന്‍ വ്യാപിപ്പിക്കാന്‍ സീതാരാമന് നിര്‍ദ്ദേശിച്ചു. മുദ്ര പദ്ധതി പ്രകാരം ഓരോ സ്വാശ്രയ സംഘത്തിലും ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സമ്പദ് ഘടനയുടെ വികസനത്തില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കും. സ്ത്രീകള്‍ നേതൃത്വം നല്കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. വനിതാസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശയിളവ് നല്‍കും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
