ബജറ്റ്:വാഹന വ്യവസായത്തിന് നിരാശ; ആകെയുള്ള ആശ്വാസം ഇലക്ട്രോണിക് വാഹനങ്ങള്‍ക്കുള്ള പിന്തുണ

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ വാഹന വ്യവസായത്തിന് വലിയ നിരാശ. രാജ്യത്തിലെ ഓട്ടോമൊബൈല്‍ വ്യവസായം വലിയ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത്, അതിനെ താങ്ങിനിര്‍ത്താനുള്ള ഒന്നും നിര്‍മല സീതാരാമന്റെ കന്നി ബജറ്റില്‍ ഇല്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ പരാതി. ആകെയുള്ള ആശ്വാസം ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ച പ്രോല്‍സാഹന പദ്ധതികളാണ്.

 

ബജറ്റ് 2019: കേരളത്തിന് കിട്ടിയത് എന്ത്? മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ സ്വാഗതാര്‍ഹമാണെങ്കിലും, വ്യാപാരത്തിലുണ്ടായ വന്‍ ഇടിവ് തുടരുന്ന രാജ്യത്തെ ഓട്ടോ മൊബൈല്‍ വ്യവസായത്തെ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഉതകുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ലെന്നത് ഖേദകരമാണെന്ന് സംഘടന വ്യക്തമാക്കി.

ബജറ്റ്:വാഹന വ്യവസായത്തിന് നിരാശ; ആകെയുള്ള ആശ്വാസം ഇലക്ട്രോണിക് വാഹനങ്ങള്‍ക്കുള്ള പിന്തുണ

ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി കുറച്ചതും അവയുടെ പാര്‍ട്‌സുകള്‍ കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കിയതും ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതുമെല്ലാം സ്വാഗതാര്‍ഹമായ നടപടികളാണെന്ന് സിയാം പ്രസിഡന്റ് രാജന്‍ വധേര അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ഇവ ഉപകരിക്കും. എന്നാല്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഓട്ടോമൊബൈല്‍ വ്യവസായത്തിന് ഒരു ഉത്തേജക പാക്കേജ് ബജറ്റില്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ അത്തരമൊരു നടപടി ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവാതിരുന്നത് ദുഖകരമണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനും ഇതേ വികാരമാണ് ബജറ്റിനെ കുറിച്ച് പ്രകടിപ്പിച്ചത്. ഓട്ടോ മൊബൈല്‍ രംഗത്തിന്റെ വളര്‍ച്ചയ്ക്കുതകുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നായിരുന്നു തങ്ങളുടെ പ്രതീക്ഷയെന്നും എന്നാല്‍ ബജറ്റ് നിരാശപ്പെടുത്തിയെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ആശിഷ് ഹര്‍ഷരാജ് കാലെ അഭിപ്രായപ്പെടുകയുണ്ടായി.

എന്നു മാത്രമല്ല, പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ സെസ് അവയുടെ വില കൂടാനിടയാക്കുമെന്നും അത് ആത്യന്തികമായി വാഹന വ്യവസായത്തെയാണ് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

English summary

The auto mobile sector in the country expressed its disappointment over the Union Budget

The auto mobile sector in the country expressed its disappointment over the Union Budget
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X