രാജ്യത്ത് അമ്പതിനായിരം രൂപയിലധികം വരുന്ന പണമിടപാടുകള്‍ക്ക് ഇനി മുതല്‍ പാന്‍കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും. ഇതുവരെ പാന്‍കാര്‍ഡ് നിര്‍ബന്ധമായിരുന്ന പലതിനും ഇനി ആധാര്‍ മതിയെന്ന തീരുമാനം നടപ്പാക്കാന്‍ പദ്ധതിയിടുന്നതായി റവന്യു സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡെ പറഞ്ഞു. പണമിടപാടുകള്‍ക്ക് ആധാര്‍ മതിയെന്നുവരുന്നതോടെ ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകളിലും മറ്റും നിരവധി പരിഷ്ക്കാരങ്ങള്‍ വരുത്തേണ്ടിവരും. പാന്‍കാര്‍ഡിന് പകരം ആധാര്‍കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാമെന്ന ബജറ്റ് പ്രഖാപനത്തിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. രാജ്യത്തെ 22 കോടിയോളം പാന്‍കാര്‍ഡുകള്‍ ഇതിനകം ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു.
120 കോടിയിലധികം ആളുകള്‍ക്ക് ആധാര്‍ കാര്‍ഡുകളുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവില്‍ പാന്‍കാര്‍ഡ് ആവശ്യമുളള സാഹചര്യങ്ങളിലും ആദ്യം ആധാര്‍ ഉപയോഗിച്ച ശേഷം പാന്‍കാര്‍ഡ് ജനറേറ്റ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ആധാര്‍ മാത്രം മതിയെന്ന നിബന്ധന യാഥാര്‍ത്ഥ്യമാകുന്നതോടെ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാകും. ബാങ്ക് അക്കൗണ്ടുകളില്‍ 50,000 രൂപയിലധികം തുക നിക്ഷേപിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴുമെല്ലാം ആധാര്‍ ഉപയോഗിച്ചാല്‍ മതിയാകും. ഇടപാടുകള്‍ക്ക് ആധാര്‍ മതിയെന്നു വരുന്നതോടെ പാന്‍കാര്‍ഡ് അപ്രത്യക്ഷമായേക്കുമെന്ന് പറയാനാവില്ല. കാരണം പാന്‍കാര്‍ഡ് ഉപയോഗിക്കുന്നത് സൗകര്യമായി കരുതുന്ന ധാരാളം പേരുണ്ട്. അതുപോലെ ആധാറും. രണ്ടിലേത് വേണമെന്ന് തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം വ്യക്തികളില്‍ നിക്ഷിപ്തമായിരിക്കുമെന്ന് മാത്രം.

നിലവില്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ കളളപ്പണത്തിന്റെ വരവ് തടയുന്നതിന് പാന്‍കാര്‍ഡ് അത്യാവശ്യമാണ്. അതായത് 50,000 രൂപയിലധികം വരുന്ന വിദേശയാത്ര, ഹോട്ടല്‍ ബില്ലുകള്‍ എന്നിവയ്ക്കും പത്തു ലക്ഷം രൂപയിലധികം വരുന്ന വസ്തു വില്പനയ്ക്കും പാന്‍കാര്‍ഡ് കൂടിയേ തീരൂ. വ്യക്തികളുടെ ബയോമെട്രിക് ഡാറ്റ ഉള്‍ക്കൊളളുന്ന ആധാറിനെ താരതമ്യം ചെയ്യുമ്പോള്‍ പാന്‍കാര്‍ഡില്‍ കൃത്രിമം കാട്ടാനുളള സാധ്യതകള്‍ കൂടുതലാണെന്നാണ് വിലയിരുത്തുന്നത്.
ആദായനികുതി അടയ്ക്കുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് ബജറ്റ് അവതരണത്തിനിടെ വെളളിയാഴ്ചയാണ് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചത്. നികുതി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കി മാറ്റാനുളള നടപടിയുടെ ഭാഗമായിരുന്നു ഈ തീരുമാനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
