ന്യുയോര്‍ക്ക്: ലോകത്തെ ഏറ്റവും പ്രചാരമുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ പരിഗണിച്ച് പുതിയ ഫീച്ചറുകളുമായി വീണ്ടും. ഇത്തവണ ഒരാളുടെ സ്റ്റാറ്റസ് ഏപ്ഡേറ്റുകള് മറച്ചുവയ്ക്കാനുള്ള ഓപ്ഷനാണ് വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത്. നിലവില്‍ ഈ സൗകര്യം വാട്ട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ പരീക്ഷണാര്‍ഥം നടപ്പിലാക്കിവരികയാണ്.

നമ്മുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള് മറ്റുള്ളവര്‍ കാണണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സൗകര്യമാണ് പുതിയ ഫീച്ചര്‍ നടപ്പിലാവുന്നതോടെ ലഭിക്കുക. കോണ്ട്ക്റ്റ് പട്ടികയിലുള്ള മുഴുവന്‍ പേരില്‍ നിന്നോ ഏതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട കോണ്ടാക്റ്റുകളില് നിന്ന് മാത്രമോ ഇത് മറച്ചുവയ്ക്കാന്‍ സാധിക്കുമെന്നതാണ് ഫീച്ചറിന്റെ സവിശേഷത. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാറ്റസുകള്‍ മാത്രം ഈ രീതിയില്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാനും സാധിക്കും. ഹൈഡ് ചെയ്തത് ഒഴിവാക്കാന്‍ മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ് സെക്ഷന്റെ മുകളിലുള്ള ഹൈഡ് ബട്ടന് ഒരിക്കല്‍ കൂടി പ്രസ് ചെയ്താല്‍ മതിയാവും.
അതോടൊപ്പം കൂടുതല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട മെസേജാണോ എന്നറിയാനുള്ള ഫീച്ചറും വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഒരു മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടുവെന്ന് അറിയാന്‍ ഇതിലൂടെ സാധിക്കും. പക്ഷെ സെന്റ് മെസേജുകള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാവുകയുള്ളൂ. കാരണം ഒരാള്‍ അയച്ച മെസേജിന്റെ ഇന്‍ഫോ മാത്രമേ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. നാലു തവണയിലേറെ ഫോര്‍വേഡ് ചെയ്യപ്പെട്ട മെസേജാണെങ്കില് ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് എന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.

ഇതിനു പുറമെ, മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ വാട്ട്സ്ആപ്പ് അവതരിപ്പിക്കും.
നേരത്തെ ഐഫോണുകളില്‍ വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് ബയോമെട്രിക്ക് ഒതന്റിഫിക്കേഷന് ഫീച്ചര്‍ കമ്പനി കൊണ്ടുവന്നിരുന്നു. ഫിംഗര്‍ പ്രിന്റോ ഫെയ്സ് ഡാറ്റയോ വച്ച് ചാറ്റ് ഓപ്പണ്‍ ചെയ്യുന്നതായിരുന്നു ഈ സംവിധാനം. അതേപോലെ അനുവാദമില്ലാതെ ഒരാളെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുന്നത് തടയുന്ന ഫീച്ചറും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
