ഇങ്ങനെ പോയാൽ എങ്ങനെ സ്വർണം വാങ്ങും? തരംഗമായി ഇന്ത്യയിലെ സ്വര്‍ണ്ണ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ സ്വര്‍ണ  വില തരംഗമായി മാറുകയാണ് . 25,520 രൂപയാണ് പവന്റെ ഇന്നത്തെ വില.എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ നേരിയ തോതില്‍ 34,608 ഡോളറിലെത്തി. വെള്ളിയാഴ്ച സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ റെക്കോര്‍ഡ് നേട്ടമായ 35,100 ഡോളറിലെത്തി. വെള്ളിയാഴ്ച അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തി ആഭ്യന്തര സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാക്കി.

 പനീര്‍ ആവശ്യപ്പെട്ട വക്കീലിന് കിട്ടിയത് ചിക്കന്‍, സോമാട്ടോയ്ക്ക് 55,000 രൂപ പിഴ പനീര്‍ ആവശ്യപ്പെട്ട വക്കീലിന് കിട്ടിയത് ചിക്കന്‍, സോമാട്ടോയ്ക്ക് 55,000 രൂപ പിഴ

ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ്ണ ഉപഭോക്താക്കളായ ഇന്ത്യയിലെ ഡീലര്‍മാര്‍ വിപണിയിലെ ആവശ്യക്കാര്‍ക്കിടയിലും സ്വര്‍ണത്തിന്റെ വിലയ്ക്ക് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള നീക്കം ആശ്ചര്യകരമാണ്, ഇത് ആഭ്യന്തര സ്വര്‍ണ വിലയില്‍ വര്‍ധനവിന് കാരണമായി. ഡിസംബര്‍ 18 ന് ശേഷം ആഭ്യന്തര സ്വര്‍ണ വില 15% ഉയര്‍ന്നിട്ടുണ്ട്

ഇങ്ങനെ പോയാൽ എങ്ങനെ സ്വർണം വാങ്ങും? തരംഗമായി ഇന്ത്യയിലെ സ്വര്‍ണ്ണ വില

ആഗോള വിപണികളില്‍ സ്പോട്ട് സ്വര്‍ണ വില 1400 ഡോളറില്‍ താഴെയാണ്. 0.1 ശതമാനം ഇടിഞ്ഞ് 1,398.33 ഡോളറിലെത്തി. ജൂണില്‍ യുഎസ് തൊഴില്‍ വളര്‍ച്ച ശക്തമായി ഉയര്‍ന്നതോടെ വെള്ളിയാഴ്ച സ്വര്‍ണം കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത വിശകലന വിദഗ്ധര്‍ കുറയ്ക്കുകയാണ്. പലിശ നിരക്കിനോട് സ്വര്‍ണം വളരെ സെന്‍സിറ്റീവ് ആണ്, മാത്രമല്ല വെട്ടിക്കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞതും പലിശയില്ലാത്ത ബുള്ളിയന്‍ കൈവശം വയ്ക്കുന്നതിനുള്ള അവസരച്ചെലവ് വര്‍ദ്ധിപ്പിക്കും. ആറ് പ്രധാന കറന്‍സികളുടെ ഒരു ബാസ്‌കറ്റിനെതിരെ ഡോളറും സ്വര്‍ണത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

malayalam.goodreturns.in

English summary

Gold prices in India come off record highs

Gold prices in India come off record highs.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X