ഓഫീസിൽ പോയിരുന്ന് ജോലി ചെയ്യുക എന്നത് എല്ലാവരെ സംബന്ധിച്ചും ചില സാഹചര്യങ്ങളിലെങ്കിലും പ്രായോഗികമായ കാര്യമല്ല. പല കമ്പനികളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകാറുമുണ്ട്. എന്നാൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. താഴെ പറയുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് പാലിക്കാൻ സാധിക്കുമെങ്കിൽ മാത്രം വീട്ടിലിരുന്നുള്ള ജോലി തിരഞ്ഞെടുത്താൽ മതി.
വ്യക്തിപരവും തൊഴിൽപരവും
വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം വേർതിരിക്കുക എന്നതാണ്. ഇക്കാര്യം വേർതിരിക്കാനായില്ലെങ്കിൽ നിങ്ങൾക്ക് രണ്ടിടത്തും ബുദ്ധിമുട്ട് നേരിടേണ്ടി വരും. കൂടാതെ, അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വരെ നിങ്ങൾക്ക് ചിലപ്പോൾ പ്രവർത്തിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തയ്യാറാണെങ്കിൽ മാത്രം വീട്ടിലിരുന്നുള്ള ജോലിയെക്കുറിച്ച് ചിന്തിച്ചാൽ മതി.
ശ്രദ്ധ കേന്ദ്രീകരിക്കൽ
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ വീട്ടിലുണ്ടെങ്കിൽ നിങ്ങളുടെ ജോലിയെ തീർച്ചയായും ബാധിക്കും. ഉദാഹരണത്തിന് കുട്ടികൾ, ടിവി, വീട്ടു ജോലികൾ ഇവയൊക്കെ നിങ്ങളുടെ ജോലിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇക്കാര്യങ്ങൾ കൂടി ജോലിയ്ക്ക് ഒപ്പം നിങ്ങൾക്ക് മാനേജ് ചെയ്യാൻ കഴിയുമെങ്കിൽ മാത്രം വർക്ക് ഫ്രം ഹോം ഓപ്ഷൻ തിരഞ്ഞെടുക്കുക. മറ്റൊരു പ്രധാന പ്രശ്നം നിങ്ങളുടെ സ്വന്തം ഫോണും ഇൻറർനെറ്റുമാണ്. സോഷ്യൽ മീഡിയയുടെ ഉപയോഗം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ വർദ്ധിക്കാനിടയുണ്ട്.
നെറ്റ്‍വർക്ക് പ്രശ്നങ്ങൾ
നെറ്റ്‍വർക്ക് പ്രശ്നങ്ങളാണ് ജോലിയെ ബാധിക്കുന്ന മറ്റൊരു ഘടകം. സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ നിങ്ങളുടെ ജോലിയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലിരുന്നുള്ള ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ പരിശോധിക്കുക. ഫ്രീ ലാൻസിംഗ് ജോലിയാകുമ്പോൾ മിക്കപ്പോഴും ഇന്റർനെറ്റ് ആയിരിക്കും നിങ്ങളെ ഓഫീസുമായി ബന്ധിപ്പിക്കുന്ന പ്രധാന ഘടകം. കൂടാതെ ക്ലൈന്റുമായുള്ള ബന്ധം വളർത്തിയെടുക്കാൻ മെയിലുകളും മെസേജുകളും ആവശ്യമായി വന്നേക്കാം.
വരുമാനം
കുറഞ്ഞ വരുമാനത്തിൽ നിങ്ങൾക്ക് ജീവിക്കാൻ ആകില്ലെങ്കിൽ ഒരിയ്ക്കലും വീട്ടിൽ ഇരുന്നുള്ള ജോലി തിരഞ്ഞെടുക്കരുത്. കാരണം ഓഫീസിൽ പോയുള്ള ജോലിയേക്കാൾ കുറവായിരിക്കും ഫ്രീലാൻസിംഗ് ജോലികൾക്ക് ലഭിക്കുന്ന വരുമാനം. ആദ്യ കുറച്ച് മാസങ്ങളിൽ, തീരെ കുറഞ്ഞ വരുമാനം ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. മാത്രമല്ല ക്ലൈന്റുകളെ നേടിയെടുക്കാനും പ്രയാസമാണ്. സാധാരണ ജോലിയിൽ നിന്ന് വീട്ടിലിരുന്നുള്ള ജോലിയിലേയ്ക്ക് മാറുമ്പോൾ സാമ്പത്തിക കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
ഒറ്റപ്പെടൽ
നിങ്ങൾ ഒറ്റപ്പെടൽ ആഗ്രഹിക്കുന്നില്ലെങ്കിൽ ഒരിയ്ക്കലും വീട്ടിൽ ഇരുന്ന് ജോലി ചെയ്യരുത്. കാരണം നിങ്ങൾ ഓഫീസിന്റെ ഭാഗമല്ലാതെ ജോലി ചെയ്യുമ്പോൾ കൂടുതൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടേക്കാം. സഹപ്രവർത്തകരുമായുള്ള ദൈനംദിന ഇടപെടലിലൂടെ നിങ്ങളുടെ ജോലി സംബന്ധമായ സമ്മർദ്ദം വളരെയധികം ഒഴിവാക്കാനാകും. വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് ജോലി ചെയ്യുമ്പോൾ സമ്മർദ്ധം കൂടും.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications