പനീര്‍ ആവശ്യപ്പെട്ട വക്കീലിന് കിട്ടിയത് ചിക്കന്‍, സോമാട്ടോയ്ക്ക് 55,000 രൂപ പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനീര്‍ ബട്ടര്‍മസാലയക്ക് ഓര്‍ഡര്‍ കൊടുത്ത അഭിഭാഷകന് ബട്ടര്‍ ചിക്കന്‍ എത്തിച്ചുകൊടുത്തതിന് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാട്ടോയ്ക്ക് 55,000 രൂപ പിഴയടക്കാന്‍ ഉപഭോക്തേൃകോടതിയുടെ ഉത്തരവ്. വെജിറ്റേറിയന്‍ ആഹാരത്തിന് പകരം നോണ്‍വെജിറ്റേറിയന്‍ എത്തിച്ചുനല്‍കിയെന്ന പരാതിയെത്തുടര്‍ന്ന് പൂനെ ഉപഭോക്തൃകോടതിയാണ് സൊമാട്ടോയ്ക്കും ഹോട്ടലിനും 55,000 രൂപ പിഴയടക്കാന്‍ വിധിച്ചത്.

 
പനീര്‍ ആവശ്യപ്പെട്ട വക്കീലിന് കിട്ടിയത് ചിക്കന്‍, സോമാട്ടോയ്ക്ക് 55,000 രൂപ പിഴ

വക്കീലിന് ഇത് രണ്ടാംതവണയാണ് ഓര്‍ഡര്‍ മാറി നല്‍കുന്നത്. ആദ്യതവണ ക്ഷണിച്ചെങ്കിലും രണ്ടാംതവണ വക്കീല്‍ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഹോട്ടലിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന വാദവുമായി സൊമാട്ടോ കോടതിയിലെത്തി. കമ്പനിയെ അപമാനിക്കാനാണ് അഭിഭാഷകന്റെ ശ്രമമെന്നായിരുന്നു സൊമാട്ടോയുടെ വാദം. സൊമാട്ടോ ആപ്പ് ഉപയോഗിച്ചതുവഴി അഭിഭാഷകന് ചെലവായ പണം കമ്പനി തിരിച്ചുനല്‍കിയതായും അവര്‍ അവകാശപ്പെട്ടു.

ഇനി കള്ളൻമാർക്ക് മൊബൈൽ ഫോൺ അടിച്ച് മാറ്റാൻ കഴിയില്ല, സിം കാർഡ് കളഞ്ഞാലും പിടിവീഴും ഉറപ്പ്

എന്നാല്‍ ഇരുഭാഗത്തും പിഴവുകളുണ്ടെന്ന് കണ്ടെത്തിയ കോടതി സോമൊട്ടായോടും ഹോട്ടലിനോടും പിഴ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 45 ദിവസത്തിനുളളില്‍ പിഴ അടയ്ക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Read more about: zomato fine
English summary

zomato to pay fine for wrong food delivery

zomato to pay fine for wrong food delivery
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X