സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 3,205 രൂപയും പവന് 25,640 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില. ഇന്നലെ രാവിലെ ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ഉച്ചയ്ക്ക് ശേഷം വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടുകയായിരുന്നു. ഈ മാസത്തെയും ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ജൂലൈ അഞ്ചിന് വ്യാപാരം നടന്നത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായിരുന്നു ഈ ദിവസം സ്വർണ വില.
ആഗോള വിപണിയില്‍ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,394.89 ഡോളറാണ് ഇന്നത്തെ നിരക്ക്. 2.40 ഡോളറിന്റെ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. യുഎസ് ഫെഡറൽ റിസർവിനെ തുടർന്ന് വില കുത്തനെ ഉയർന്ന ആഗോള വിപണിയിലെ സ്വർണ വില കഴിഞ്ഞ ദിവസം പുറത്തിറക്കിയ യുഎസ് തൊഴിൽ സംഖ്യാ റിപ്പോർട്ടിന് ശേഷമാണ് കുറഞ്ഞത്.

വെള്ളിയാഴ്ച അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയത് ആഭ്യന്തര സ്വര്‍ണ വിലയില്‍ വര്ദ്ധനവുണ്ടാക്കിയിരുന്നു. വില വർദ്ധനവ് സ്വർണത്തിന്റെ ഡിമാൻഡിനെ തന്നെ ബാധിക്കുമെന്ന് കണ്ടതോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും ഉയർന്ന കിഴിവുകളാണ് വ്യാപാരികൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തത്.
ആഭ്യന്തര സ്വര്‍ണ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. 2011ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെറും നാല് ശതമാനമായിരുന്നു. ഇവിടെ നിന്നാണ് 12.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ



Click it and Unblock the Notifications