രുചികരമായ ജയില്‍ ഭക്ഷണം ഇനിമുതല്‍ നിങ്ങളുടെ വീടുകളിലെത്തും.ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.ജയില്‍ കോംബോ ലഞ്ചുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ നിങ്ങളിലേക്ക് എത്തുകയാണ്. ചിക്കന്‍ ബിരിയാണിയും മൂന്ന് ചപ്പാത്തിയും കോഴിക്കറിയും ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍ കൂടെ അല്പം മധുരവും 127 രൂപയ്ക്ക് വീട്ടിലെത്തിക്കും.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുമായി കൈകോര്‍ത്താണ് വിയ്യൂര്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണം.300 ഗ്രാം ബിരിയാണി റൈസ്, റോസ്റ്റഡ് ചിക്കന്‍ ലെഗ് പീസ്, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, മിനറല്‍ വാട്ടര്‍, കപ്കേക്ക്, സലാഡും അച്ചാറുമാണ് ലഞ്ച് പൊതിയില്‍ ഉണ്ടാവുക. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്കിയാല് മതിയാവും.

ഫ്രീഡം കോംബോ ലഞ്ച് എന്ന പേരിലുള്ള ഓണ്‍ലൈന്‍ വിതരണം ഈ മാസം 11 ന് ആരംഭിക്കും.ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ 10 മിനിറ്റിനുള്ളില്‍ വിഭവസമൃദ്ധമായ ലഞ്ച് വീട്ടിലെത്തും.രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയാണ് ഭക്ഷണം ലഭിക്കുക. ആദ്യഘട്ടത്തില്‍ ജയിലിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവിലാണ് സേവനം ലഭ്യമാകുന്നത്.
ഋഷിരാജ് സിംഗ് ജയില്‍ ഡി.ജി.പിയായി ചുമതലയേറ്റെടുത്ത ശേഷം നല്കിയ നിര്‍ദേശപ്രകാരമാണ് ജയില്‍ കോംബോ ലഞ്ച് ഒരുങ്ങുന്നത്. പ്രത്യേക ടിന്നുകളില്‍ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പര്‍ ബാഗിലാണ് ലഭിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications