ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎമ്മിന്റെ കടന്നുവരവ് രാജ്യത്തെ പണമിടപാടുകളിലും ഇതര സാമ്പത്തികസേവനങ്ങളിലും വരുത്തിയ മാറ്റം ചില്ലറയല്ല. ഇപ്പോഴിതാ വിദ്യാഭ്യാസരംഗത്ത് പുതിയ ചുവടുവയ്പ്പിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് പേടിഎം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുളള സേവനങ്ങളെല്ലാം ഒരു കുടക്കീഴില് അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാനാണ് പേടിഎം പദ്ധതി.

രാജ്യത്തെ 10,000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പേടിഎം വഴി ഫീസ് അടയ്ക്കാനുളള സൗകര്യം ഇപ്പോള്‍ നിലവിലുണ്ട്. ഇത് കൂടുതല്‍ വിപുലീകരിക്കും. 20,000 സ്വകാര്യ സ്കൂളുകള്‍, 1000 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 1000 പരിശീലനകന്ദ്രങ്ങള് എന്നിവിടങ്ങളില്‍ നിന്നായി 3.5 കോടി ഉപഭോക്താക്കളെയാണ് പേടിഎം പ്രതീക്ഷിക്കുന്നത്. കോളെജുകള്‍, സ്കൂളുകള്‍, കോഴ്സുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ഒരുമിച്ച് ലഭ്യമാക്കും. വിദ്യാഭ്യാസപരമായ പണമിടപാടുകള്‍, പരീക്ഷാ പരിശീലനങ്ങള്‍, അഡ്മിഷന്, സ്കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പ എന്നീ സേവനങ്ങളും പേടിഎം വഴി ഉറപ്പുവരുത്തും. വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങുന്ന വലിയൊരു വിഭാഗത്തെ മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് പേടിഎം വൈസ് പ്രസിഡന്റ് വിനീത് കൗള്‍ പറഞ്ഞു.
പേടിഎം വിദ്യാഭ്യാസരംഗത്തെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അപേക്ഷാ ഫോറങ്ങള്‍, പരീക്ഷാ ഫലങ്ങള്‍, സര്‍ക്കാര്‍ ജോലികള്‍ക്കുളള അപേക്ഷകള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ വിവിധ സ്വകാര്യ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പേടിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കാവശ്യമായ പുസ്തകങ്ങള്‍, യൂണിഫോമുകള്‍ എന്നിവ വാങ്ങാനുളള സൗകര്യങ്ങളും ഒരുക്കും.
റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ്, മഹാരാഷ്ട്ര പബ്ലിക് സര്‍വ്വീസ് കമ്മീഷന്, ആര്‍മി പബ്ലിക് സ്കൂളുകള്‍, ഡല്‍ഹി പബ്ലിക് സ്കൂള്‍, ഡല്‍ഹി യൂണിവേഴ്സിറ്റി,ഇന്ത്യന്‍ നേവി, അമിറ്റി, മണിപ്പാല്‍, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, വിവിധ ഐഐടികള്‍,ഐഐഎമ്മുകള്‍,എന്‍ഐടികള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നിലവില്‍ പേടിഎം വിദ്യാഭ്യാസസേവനങ്ങള്‍ ലഭ്യമാക്കി വരുുന്നുണ്ട്. വിദ്യാഭ്യാസ ഇന്‍ഷുറന്‍സ്, വായ്പകള്‍, കോ ബ്രാന്റഡ് സ്മാര്‍ട്ട് കാര്‍ഡുകള്‍ തുടങ്ങി സാമ്പത്തിക സേവനങ്ങള്‍ വിപുലമാക്കാനും പേടിഎം പദ്ധതിയിടുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications