ലോകത്തിലെ ഏറ്റവും ധനികരായ ചില കൊടും കുറ്റവാളികൾ ആരൊക്കെയെന്ന് അറിയാമോ? കള്ളക്കടത്തിലൂടെയും മയക്കുമരുന്ന് മാഫിയയിലൂടെയും അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും ഇവർ സമ്പാദിച്ചിട്ടുള്ളത് കോടികളാണ്. എന്നാൽ ഇവരിൽ പലരും സമ്പാദിച്ച സ്വത്തുക്കൾ അനുഭവിക്കാനാകാതെ ജയിലിലാണ്. മറ്റ് ചിലരാകട്ടെ ഒളിവിലും. ആരൊക്കെയാണ് ആ കൊടും ക്രിമിനലുകളെന്നും അവരുടെ സമ്പാദ്യം എത്രയെന്നും പരിശോധിക്കാം.
ദാവൂദ് ഇബ്രാഹിം
നിലവിൽ ഇന്റർപോൾ തേടി കൊണ്ടിരിക്കുന്ന കുപ്രസിദ്ധ ഇന്ത്യൻ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. പാകിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഇബ്രാഹിം ഉണ്ടെന്നാണ് നിലവിൽ പുറത്തു വന്നിരിക്കുന്ന വിവരം. എന്നാൽ ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല. ലോകത്തിലെ 75 ശതമാനം ഹെറോയിൻ കടത്തലും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിം ആണ്. വജ്രങ്ങൾ, സ്വർണം എന്നിവയുടെ കടത്തലും റിയൽ എസ്റ്റേറ്റ് ബിസിനസുകളും ദാവൂദ് ഇബ്രാഹിം നടത്തുന്നുണ്ട്.
പാബ്ലോ എസ്കോബാർ
80 കളിൽ മെഡെലൻ കാർട്ടൽ എന്ന മയക്കുമരുന്ന് സംഘടനയുടെ തലവനുംൻ ലോകത്തിലെ ഏഴാമത്തെ ധനികനുമായിരുന്നു പാബ്ലോ എസ്കോബാർ. 1993 ൽ വെടിയേറ്റാണ് ഇയാൾ മരിച്ചത്. കൊളംബിയയിലെ വൻ മയക്കുമരുന്ന് കടത്ത് തലവനായിരുന്നു ഇയാൾ. 30 ബില്യൺ ഡോളറായിരുന്നു ഇയാളുടെ ആസ്തി. മറ്റൊരു കുപ്രസിദ്ധ അമേരിക്കൻ ഗുണ്ടാസംഘ തലവനായിരുന്നു അൽ കേപ്പോൺ. 1932 ൽ ഇയാൾ അറസ്റ്റിലായി. 100 മില്യൺ ഡോളറായിരുന്നു ആസ്തി.
ഫ്രാങ്ക് ലൂക്കാസ്
60 കളുടെ അവസാനം മുതൽ 70 കളുടെ പകുതി വരെ ഫ്രാങ്ക് ലൂക്കാസ് തലവനായ ന്യൂയോർക്കിലെ ഗുണ്ടാസംഘം ഹെറോയിൻ വിറ്റ് പ്രതിദിനം ഉണ്ടാക്കിയിരുന്നത് ഒരു മില്യൺ ഡോളർ വീതമായിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ശവപ്പെട്ടികൾക്കുള്ളിൽ വച്ച് വരെ ലൂക്കാസ് മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. 52 മില്യൺ ഡോളറായിരുന്നു ഇയാളുടെ ആസ്തി. 90 കളിൽ കൊളംബിയയിൽ നിന്നും മെക്സിക്കോയിൽ നിന്നും യുഎസ്എയിലേക്ക് ടൺ കണക്കിന് മയക്കുമരുന്ന് കടത്തിയിരുന്ന മറ്റൊരാളാണ് അമാഡോ കാറില്ലോ. 25 ബില്യൺ ഡോളറാണ് ഇയാളുടെ ആസ്തി.
ബെർണാഡ് മഡോഫ്
പോൻസി പദ്ധതിയിലൂടെ ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച കുപ്രസിദ്ധ അമേരിക്കൻ തട്ടിപ്പുകാരനാണ് ബെർണാഡ് മഡോഫ്. 2009 ൽ 60 ബില്യൺ ഡോളർ ഇടപാടുകാരിൽ നിന്ന് കൊള്ളയടിച്ചതിന് 150 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് ഇയാൾ. 820 മില്യൺ ഡോളറാണ് ഇയാളുടെ ആസ്തി. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടുകാരനായ "മർച്ചന്റ് ഓഫ് ഡെത്ത്" എന്നറിയപ്പെടുന്ന വിക്ടർ ബൗട്ടിന്റെ ആസ്തി ഏകദേശം 6 ബില്ല്യൺ ഡോളറാണ്. യുഎസിൽ 25 വർഷം തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇയാൾ ഇപ്പോൾ.
അലൻ സ്റ്റാൻഫോർഡ്
2012 ൽ ഈ അമേരിക്കൻ ശതകോടീശ്വരൻ 7 ബില്യൺ ഡോളർ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതിന്റെ പേരിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. രണ്ട് ബില്യൺ ഡോളറാണ് ഇയാളുടെ ആസ്തി. പട്ടികയിലെ വനിതകളിൽ പ്രധാനിയാണ് ലിയോന ഹെൽസ്ലി. തന്റെ ഭർത്താവായ റിയൽ എസ്റ്റേറ്റ് മാഗ്നറ്റ് ഹാരി ഹെൽംസ്ലിയോടൊപ്പം വളർന്നു വന്ന സ്ത്രീയാണ് ഇവർ. 1992 ൽ നികുതി വെട്ടിപ്പ് നടത്തിയതിന് 18 മാസം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ട് ബില്യൺ ഡോളറാണ് ഇവരുടെയും ആസ്തി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
