ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ഓടാൻ റെഡി; വിമാനയാത്രക്ക് തുല്യമായ സൗകര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെയിൽവേ സ്വകാര്യവത്ക്കരണ നടപടികൾക്ക് കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചതിന്റെ ഭാ​ഗമായി ഇന്ത്യയിലെ ആ​ദ്യ സ്വകാര്യ ട്രെയിൻ ഓടാൻ തയ്യാറാകുന്നു. വിമാനയാത്രക്ക് തുല്യമായ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ തേജസ് എക്സ്പ്രസ് ആണ് സ്വകാര്യ മേഖലയിലെ ആദ്യ ട്രെയിൻ. ഡൽഹി - ലക്നൗ റൂട്ടിലാണ് തേജസ് എക്സ്പ്രസ് ഓടുക. ഡൽഹി - ലക്നൗ റൂട്ടിൽ തേജസ് എക്സ്പ്രസ് 2016 ൽ പ്രഖ്യാപിച്ചെങ്കിലും അടുത്തിടെയാണ് പുതിയ ടൈം ടേബിൾ പുറത്തിറക്കിയത്.

 

പ്രതീക്ഷയോടെ യാത്രക്കാർ

പ്രതീക്ഷയോടെ യാത്രക്കാർ

ഡൽഹി - ലക്നൗ റൂട്ടിൽ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിൻ നിലവിൽ ഉത്തർപ്രദേശിലെ ആനന്ദ്‌നഗർ റെയിൽവേ സ്റ്റേഷനിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്ക് സർവ്വീസിനുള്ള അനുമതി ലഭിക്കുന്ന ഉടൻ ട്രെയിൻ യാത്ര തുടങ്ങും. ട്രെയിനിന്റെ കസ്റ്റഡി ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന് (ഐആർ‌സി‌ടി‌സി) കൈമാറും. പാട്ടക്കരാറിൽ ആയിരിക്കും ട്രെയിനിന്റെ സർവ്വീസ് നടത്തുക.

ഡൽഹി - ലക്നൗ റൂട്ട്

ഡൽഹി - ലക്നൗ റൂട്ട്

ഡൽഹി - ലക്നൗ റൂട്ടിൽ നിലവിൽ 53 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഹൈ ക്ലാസ് വിമാനമായ രാജസ്ഥാനി എക്സ്പ്രസ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നില്ല. നിലവിൽ ശതാബ്ദി എക്സ്പ്രസിനാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. 6.30 മണിക്കൂറാണ് യാത്രാസമയം. തുടക്കത്തിൽ സ്വകാര്യ മേഖലയിലെ രണ്ട് ട്രെയിനുകൾ സർവ്വീസ് നടത്താനാണ് ഐആർസിടിസി ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്.

സൗകര്യങ്ങൾ ഇങ്ങനെ

സൗകര്യങ്ങൾ ഇങ്ങനെ

വിമാനത്തിലേതുപോലെ ഒട്ടേറെ ആധുനിക സൗകര്യങ്ങളാണ് തേജസ് എക്സ്പ്രസിലുള്ളത്. സീറ്റിനോട് ചേർന്നുള്ള എൽസിഡി സ്‌ക്രീൻ, ഫ്രീ വൈ ഫൈ, മൊബൈൽ ചാർജ് പോയിന്റുകൾ, വായനാ സുഖത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന ലൈറ്റുകൾ, ബയോ ടോയ്‌ലറ്റുകൾ, ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ആകർഷകമായ സീറ്റുകൾ, ഓട്ടോമാറ്റിക് ആയി താഴ്ത്താനും ഉയർത്താനും കഴിയുന്ന വെനീഷ്യൻ ബ്ലൈൻഡുകൾ, അറ്റെൻഡന്റുമാരെ വിളിച്ചുവരുത്താനുള്ള കോളിങ്‌ ബട്ടനുകൾ തുടങ്ങിയവയൊക്കെ ട്രെയിനിലെ പ്രധാന സൗകര്യങ്ങളാണ്.

സിസിടിവി സുരക്ഷ

സിസിടിവി സുരക്ഷ

ചുമരെഴുത്തുകൾ സാധ്യമല്ലാത്ത ആന്റി ഗ്രാഫിറ്റി വിനൈൽ കവറിംഗുകളോട് കൂടിയതാണ് തേജസ് എക്സ്പ്രെസ്. കൂടാതെ വൃത്തിയുള്ളതും ഉന്നത നിലവാരമുള്ളതുമായ പാൻട്രി, തീപിടുത്തം ഉണ്ടായാൽ ഉടനടി അണയ്ക്കാനുള്ള സംവിധാനം, എൽ.ഇ.ഡി ലൈറ്റുകൾ, സിസിടിവി സുരക്ഷ

പൊടിയും മാലിന്യങ്ങളും ഇല്ലാത്ത വോക്ക് വേകൾ, കോച്ചുകൾക്കിടയിൽ ഓട്ടോമാറ്റിക് ഇന്റർകണക്റ്റിംഗ് ഡോറുകൾ, ഓട്ടോമാറ്റിക് എൻട്രിയും എക്സിറ്റും തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.

സ്വകാര്യവത്ക്കരണം

സ്വകാര്യവത്ക്കരണം

അഞ്ഞൂറ് കിലോമീറ്ററിൽ താഴെ ദൂരപരിധിയുള്ള തിരക്ക് കുറഞ്ഞ, ടൂറിസ്റ്റ് സാധ്യതകളുള്ള റൂട്ടുകളാണ് സ്വകാര്യ ട്രെയിനുകൾ അനുമതിക്കുന്നതിനായി ആദ്യം തിരഞ്ഞെടുക്കുക. ഘട്ടം ഘട്ടമായി റെയിൽവേയെ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഇതിനായി നൂറുദിന റോഡ്മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബജറ്റിലും റെയിൽവേ സ്വകാര്യവത്ക്കരണത്തെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പരാമർശിച്ചിരുന്നു.

malayalam.goodreturns.in

English summary

Tejas Express Set To Be India's First Private Train

Indian private train ready to run on railway privatization.
Story first published: Wednesday, July 10, 2019, 16:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X