ആഗോള കുത്തക കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ബിസിനസ് ശൃംഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനും ശേഖരണത്തിനുമുളള കൂടുതല്‍ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ തുറക്കാനാണ് പദ്ധതി. തുടക്കത്തില്‍ വടക്കേ ഇന്ത്യയിലായിരിക്കും കച്ചവടകേന്ദ്രങ്ങള്‍ ആരംഭിക്കുക.

നിലവില്‍ മാന്‍ഡിസില്‍ നിന്നാണ് പഴങ്ങളും പച്ചക്കറികളും വാള്‍മാര്‍ട്ടിന് ലഭിക്കുന്നത്. ഇതിനുപകരം ഇന്ത്യയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് വിഷമയമല്ലാത്ത പഴങ്ങളും പച്ചക്കറികളും ശേഖരിക്കാനാണ് വാള്‍മാര്‍ട്ട് പദ്ധതിയിടുന്നത്. ഇതിനായി ഒരു വിതരണശൃംഖല ഒരുക്കാനാണ് വാള്‍മാര്‍ട്ടിന്റെ തീരുമാനം. ഉരുളക്കിഴങ്ങ്, ഉളളി, വെളുത്തുളളി തുടങ്ങിയ പച്ചക്കറികളെ ഉള്‍ക്കൊളളിച്ചായിരിക്കും വിതരണശൃംഖല രൂപപ്പെടുത്തുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും വരും നാളുകളില്‍ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാള്‍മാര്‍ട്ട് ഇന്ത്യ സിഇഒ ക്രിഷ് അയ്യര്‍ പറഞ്ഞു.
കര്‍ഷകരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ നേരിട്ട് ശേഖരിച്ച് മൊത്തവിതരണകേന്ദ്രങ്ങളിലൂട വില്പന നടത്തി അഞ്ചുവര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ ബിസിനസ് രംഗത്ത് വന്‍ വികസനം കൈവരിക്കുമെന്നായിരുന്നു 2018ല്‍ വാള്‍മാര്‍ട്ടിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ദ്രുതഗതിയില്‍ കച്ചവടകേന്ദ്രങ്ങള്‍ തുടങ്ങാനാണ് ശ്രമം. കമ്പനിയുടെ ഇന്ത്യയിലെ 25ാമത്തെ സ്റ്റോറാണ് അടുത്തിടെ ഇന്‍ഡോറില്‍ പ്രവര്ത്തനമാരംഭിച്ചിട്ടുളളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications