കേരളത്തിൽ വീണ്ടും സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി മുന്നേറുന്നു. ചരിത്രത്തിലാദ്യമായാണ് സ്വർണത്തിന് ഇത്രയും വില കൂടുന്നത്. ഇന്ന് ഗ്രാമിന് 35 രൂപയാണ് രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഉയര്‍ന്നത്. പവന് 280 രൂപയും കൂടി. ഗ്രാമിന് 3,225 രൂപയുടെ പവന് 25,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമായിരുന്നു നിരക്ക്. സ്വർണ വില കുത്തനെ ഉയർന്നത്.
ഇറക്കുമതി തീരുവ ഉയര്‍ന്നു
കേന്ദ്ര സർക്കാർ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതാണ് പ്രധാനമായും ഇന്ത്യയില്‍ സ്വര്‍ണവില കൂടാൻ കാരണം. സ്വര്‍ണമുള്‍പ്പടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ ഇതുവരെ 10 ശതമാനമായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച്ചയിലെ ബജറ്റ് പ്രഖ്യാപനത്തിൽ ഇറക്കുമതി തീരുവ 12.5 ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ രാജ്യത്ത് സ്വർണ വില കുതിച്ചുയരാൻ തുടങ്ങി. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സ്വർണ വില കുതിച്ചുയരാൻ തുടങ്ങിയിരുന്നു.
വില വീണ്ടും കൂടാൻ സാധ്യത
അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഓഹരി വിപണിയിലെ അസ്ഥിരതയും വില ഉയരാനിടയാക്കി. വരും ദിവസങ്ങളിലും സ്വര്‍ണ വില വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെറും നാല് ശതമാനമായിരുന്നു. ഇവിടെ നിന്നാണ് 12.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. സ്വര്‍ണത്തോടൊപ്പം വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ക്കും തീരുവ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തായി രാജ്യത്ത് പ്രചാരം നേടിവരുന്ന പ്ലാറ്റിനം മാത്രമാണ് നികുതി വര്‍ധനവില്‍ നിന്ന് ഒഴിവായത്.
ആഗോള വിപണി
ആഗോള വിപണിയിലും സ്വർണ വിലയിൽ ഇന്ന് വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,420.11 ഡോളറാണ് ഇന്നത്തെ നിരക്ക്. 10 ഡോളറിന്‍റെ വര്‍ധനയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. സിംഗപ്പൂരിലെ സ്‌പോട്ട് സ്വർണ വില ഇന്ന് ഔൺസിന് 0.6 ശതമാനം ഉയർന്ന് 1,427.23 ഡോളറിലെത്തി. ആറു വർഷത്തെ ഉയർന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഫെഡറൽ റിസർവ്
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഉടൻ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകൾ നൽകിയതിനെ തുടര്‍ന്ന് രണ്ട് ആഴ്ച്ച മുമ്പ് സ്വര്‍ണവില കുതിച്ചു ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന സൂചനകൾ നൽകിയതോടെ ഡോളർ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാൽ പലിശ നിരക്ക് നിരക്ക് കുറയ്ക്കുന്നതും ബോണ്ട് വരുമാനം കുറയ്ക്കുന്നതും സ്വർണ്ണത്തിന് ഗുണകരമാകും.
വിവാഹ സീസൺ
കല്യാണ സീസണ്‍ വരുമ്പോള്‍ സ്വര്‍ണത്തിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടും. സീസണ്‍ മാറുമ്പോള്‍ ഇത് കുറയുകയും ചെയ്യും. എന്നാൽ ഈ മാസമോ അടുത്ത മാസങ്ങളിലോ വിവാഹം തീരുമാനിച്ചിരിക്കുന്നവർക്ക് സ്വർണ വിലയിലെ കുതിപ്പ് തിരിച്ചടിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്‍ പന്തിയിലാണ് ഇന്ത്യ. നേരത്തേ വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും ആഭരണമായി ഉപയോഗിക്കാനും വേണ്ടിയായിരുന്നു സ്വര്‍ണം വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് പ്രധാന നിക്ഷേപം എന്ന നിലയിൽ കൂടി ആളുകള്‍ സ്വര്‍ണത്തെ കാണുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications