ദില്ലി: പ്രതിദിനം നാല് ലക്ഷം ബെര്‍ത്തുകള്‍ അധികമായി സൃഷ്ടിക്കുന്ന പുതിയ മാജിക്കുമായി ഇന്ത്യന്‍ റെയില്‍വേ. 2019 ഒക്ടോബര്‍ മുതലാണ് രാജ്യത്തെ തീവണ്ടികളില്‍ ഓരോ ദിവസവും നാലുലക്ഷം ബെര്‍ത്തുകള്‍ അധികമായി സൃഷ്ടിക്കാന്‍ പോവുന്നത്. പുതിയ സാങ്കേതികവിദ്യയിലേക്ക് റെയില്‍വേ മാറുന്നതോടെയാണ് ഇത് സാധ്യമാവുക.
പവര്‍ കാറുകള്‍ മാറും
നിലവില്‍ തീവണ്ടിയിലെ വിവിധ ആവശ്യങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത് കോച്ചുകള്‍ക്കൊപ്പം സജ്ജീകരിച്ചിട്ടുള്ള പവര്‍ ജനറേഷന് കാറുകള്‍ ഉപയോഗിച്ചാണ്. മിക്കവാറും തീവണ്ടികളില്‍ ഇത്തരം രണ്ട് പവര്‍ കാറുകളാണ് ഉള്ളത്. ഇവയില്‍ നിന്ന് ഒന്ന് ഒഴിവാക്കി പകരം സ്ലീപ്പര്‍ കോച്ച് ഘടിപ്പിക്കുന്നതോടെ ഓരോ ദിവസവും നാലു ലക്ഷം ബെര്‍ത്തുകള്‍ വര്‍ധിപ്പിക്കാനാവും. പുതിയ സാങ്കേതികവിദ്യയിലേക്ക് പൂര്‍ണമായി മാറുന്നതു വരെ ഇത് തുടരും.
കോച്ചുകളില്‍ വൈദ്യുതി എത്തുന്നത്
തീവണ്ടി കോച്ചുകളില്‍ എസി, ഫാന്‍, ലൈറ്റകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി ലഭിക്കുന്നത് ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പവര്‍ കാറുകളില്‍ നിന്നാണ്. എന്നാല്‍ എന്‍ഡ് ഓഫ് ജനറേഷന് (ഇഒജി) എന്ന് വിളിക്കപ്പെടുന്ന ഈ സമ്പ്രദായത്തിന് പകരം ഹെഡ് ഓണ്‍ ജനറേഷന് (എച്ച്ഒജി) എന്ന പുതിയ ഈ സാങ്കേതികവിദ്യയിലേക്ക് ചുവടുമാറുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഡിസല്‍ ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനു പകരം തീവണ്ടിയുടെ എന്‍ജിനു വൈദ്യുതി നല്കുന്ന ലൈനുകളില്‍ നിന്നുതന്നെ തീവണ്ടിയിലെ കോച്ചുകള്‍ക്കാവശ്യമായ വൈദ്യുതിയും എടുക്കുന്നതാണ് എച്ചഒജി ടെക്നോളജി.
ലൈനില്‍ നിന്ന് വൈദ്യുതി
ഇതോടെ റെയില്‍പ്പാളത്തിനു മുകളിലൂടെപ്പോകുന്ന ഇലക്ട്രിക് ലൈനില്‍ നിന്ന് എടുക്കുന്ന വൈദ്യുതി പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോച്ചുകളിലുമെത്തിച്ചു എസി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 2019 ഒക്ടോബറോടെ ഇന്ത്യന്‍ റെയില്‍വേയുടെ 5000ത്തിലേറെ കോച്ചുകള്‍ പുതിയ സാങ്കേതികവിദ്യയിലേക്ക് മാറുമെന്നും അവര്‍ വ്യക്തമാക്കി.
ഒരു പവര്‍ കാര്‍ ഒഴിവാക്കും
രണ്ട് പവര്‍ കാറുകളില്‍ ഒന്ന് ഒഴിവാക്കി ഒന്നി നിലനിര്‍ത്തുന്ന രീതിയാവും സ്വീകരിക്കുക. അടിയന്തര സാഹചര്യങ്ങള്‍ സ്റ്റാന്റ്ബൈ എന്ന നിലയില്‍ ഉപയോഗിക്കാനാണ് ഇത് നിലനിര്‍ത്തുന്നത്. തീവണ്ടിയുടെ നീളം വര്‍ധിപ്പിക്കാതെ തന്നെ പവര്‍ ജനറേഷന് കാറുകള്‍ ഒഴിവാക്കുന്ന സ്ഥാനത്ത് സ്ലീപ്പര്‍ കോച്ചുകള്‍ ഘടിപ്പിച്ച് കൊണ്ടാണ് ബെര്‍ത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുക. ഇതുവഴി ലഭിക്കുന്ന അധികയാത്രക്കാരില് നിന്നുള്ള വരുമാനത്തോടൊപ്പം ഇന്ധനച്ചെല് ഇനത്തില്‍ റെയില്‍വേക്ക് വലിയ ലാഭമുണ്ടാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വര്‍ഷത്തില്‍ 6000 കോടി ലാഭം
നിലവില്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ കാറില്‍ നിന്ന് ഒരു ലിറ്റര്‍ ഡീസല്‍കൊണ്ട് മൂന്നു യൂണിറ്റു വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കാനാവുക. ഒരു നോണ്‍ എസി കോച്ചിന് മണിക്കൂറില്‍ 120 യൂനിറ്റ് വൈദ്യുതി ആവശ്യമാണ്. ഇതിനായി 40 ലിറ്റര്‍ ഡീസല്‍ ആവശ്യമായി വരുന്നുണ്ട്. എസി കോച്ചിനാവശ്യമായ 120 യൂനിറ്റ് വൈദ്യുതി ഉല്പ്പാദിപ്പിക്കാനാവട്ടെ മണിക്കൂറില്‍ 65-70 ലിറ്റര്‍ ഡീസല്‍ വേണം. പുതിയ സംവിധാനം വരുന്നതോടെ 6,000 കോടി രൂപയുടെ വാര്ഷികലാഭമുണ്ടാക്കാവുമെന്നാണ് റെയില്‍വേ അധികൃതരുടെ കണക്കുകൂട്ടല്‍.
കൂടുതല്‍ പ്രകൃതി
പുതിയ സംവിധാനം കൂടുതല്‍ പ്രകൃതി സൗഹൃദമാണെന്ന സവിശേഷതയുമുണ്ട്. പവര്‍ കാര്‍ ഒഴിവാക്കുന്നതോടെ ഡീസല്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാവുന്ന കാര്‍ബണ്‍ മാലിന്യം കുറയ്ക്കാനാവും. പ്രതിവര്‍ഷം 700 മെട്രിക് ടണ്‍ കാര്‍ബണ്‍ മാലിന്യം ഇങ്ങനെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ലൈനില്‍ നിന്നുള്ള വൈദ്യുതി വരുന്നതോടെ പവര്‍ കാര്‍ ഉണ്ടാക്കുന്ന ശബ്ദ മലിനീകരണവും ഒഴിവായിക്കിട്ടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
