കേരളത്തിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തില്‍ പ്രവാസി നിക്ഷേപ കമ്പനി (എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ്) രൂപീകരിക്കാന്‍ തീരുമാനം. പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കാനുളള പദ്ധതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നല്കി.

കമ്പനിയുടെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം സര്‍ക്കാരിനുമായിരിക്കും. പ്രവാസി നിക്ഷേപ കമ്പനിയ്ക്ക് കീഴില്‍ പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ രൂപീകരിക്കാനും പദ്ധതിയുണ്ട്. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കും.
പ്രവാസിമലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്. എന്‍.ആര്.ഐ. ടൗണ്‍ഷിപ്പ്, പശ്ചാത്തലസൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാനും കമ്പനിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ലോക കേരളസഭയുടെ സ്റ്റാന്‍ഡിങ് കമ്മറ്റി ശുപാര്‍ശകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രവാസി നിക്ഷേപ കമ്പനി രൂപീകരണം. പ്രവാസികളുടെ നിക്ഷേപ പദ്ധതികള്‍ക്ക് ഏകജാലകസംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശം. നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായുളള വിവിധ പദ്ധതികള്‍ക്കും പുതിയ കമ്പനി മുന്‍ഗണന നല്‍കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
