ദില്ലി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. രാജ്യത്തെ ടെലകോം കമ്പനികളില്‍ വിപണി വരുമാന വിഹിതത്തില്‍ ഭാരതി എയര്‍ടെല്ലിനെയും വൊഡഫോണിനെയും പിന്നലാക്കിയാണ് ജിയോ അതിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.
മാര്‍ച്ച് പാദത്തിലെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ റിപ്പോര്‍ട്ട് പ്രകാരം ലൈസന്‍സ്ഡ് സേവനങ്ങളില്‍ നിന്നുള്ള റിലയന്‍സ് ജിയോയുടെ ക്രമീകൃത മൊത്ത വരുമാനം (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ-എജിആര്‍) 2019ലെ ആദ്യ പാദത്തില്‍ 9,838.91 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 3.76 ശതമാനത്തിന്റെ വര്‍ധനവാണ് ഈ കാലയളവില്‍ ജിയോ രേഖപ്പെടുത്തിയത്.

എയര്‍ടെല്ലിന്റേത് 8.07 ശതമാനം കുറഞ്ഞ് 5,920.22 കോടി രൂപയും വോഡഫോണ്‍ ഐഡിയയുടെ എജിആര്‍ 1.25 ശതമാനം കുറഞ്ഞ് 7,133.40 കോടി രൂപയും ആയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സപ്തംബര്‍ പാദത്തില്‍ മാര്‍ക്കറ്റ് ജേതാവായിരുന്ന വൊഡഫോണ്‍ ഐഡിയയെ പിന്നിലാക്കി എജിആറിന്റെ കാര്യത്തില്‍ റിലയന്‍സ് ജിയോ മുന്നിലെത്തിയിരുന്നു. രാജ്യത്തെ പ്രധാന ടെലകോം കമ്പനികളില്‍ ജിയോയ്ക്ക് മാത്രമാണ് മാസം തോറും തങ്ങളുടെ വരിക്കാരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത്. എയര്‍ടെല്ലിനും വൊഡഫോണിനുമാവട്ടെ അവരുടെ നിലവിലുള്ള വരിക്കാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. 2019 ഏപ്രില്‍ അവസാനത്തോടെ ജിയോയ്ക്ക് 315 ദശലക്ഷം വരിക്കാരുണ്ടെന്നാണ് കണക്ക്. വൊഡഫോണിന് 393ഉം എയര്‍ ടെല്ലിന് 322ഉം ദശലക്ഷം വരിക്കാരുണ്ട്.
ആദ്യ ഘട്ടത്തില്‍ സൗജ്യന്യമായി 4ജി ഡാറ്റയും വോയിസ്കോളുകളും നല്‍കിയാണ് മൂന്നു വര്‍ഷം മുമ്പ് മാത്രം തുടക്കം കുറിച്ച റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചത്. തുടര്‍ന്ന് മികച്ച ഓഫറുകള്‍ കുറഞ്ഞ വിലയ്ക്കു നല്കി മറ്റു ടെലികോം കമ്പനികളിനിന്നും ഉപയോക്താക്കളുടെ വലിയ ഒഴുക്കുണ്ടാക്കി. 2019 ഫെബ്രുവരിയില്‍ മാത്രം 58 ലക്ഷം ഉപയോക്താക്കളെയാണ് വോഡഫോണ്‍ ഐഡിയക്ക് നഷ്ടമായത്. ഈ കാലയളവില്‍ ജിയോക്ക് 77 ലക്ഷം അധിക ഉപയോക്താളെ ലഭിക്കുകയും ചെയ്തു. വരുംദിനങ്ങളില്‍ ഈ ഒഴുക്ക് തുടരുമെന്നാണ് ജിയോയുടെ കണക്കുകൂട്ടല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
