നിങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വേഗമാകട്ടെ. സെപ്റ്റംബർ 1 നകം ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും സർക്കാർ അസാധുവാക്കും. ഇപ്പോൾ നിലവിലുള്ള 400 മില്യൺ പാൻ കാർഡുകളിൽ 180 മില്യൺ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് വിവരം. നിലവിലുള്ള പാൻ കാർഡുകൾ സാധൂകരിക്കുന്നതിനും തുടരുന്നതിനും ആധാറുമായി ലിങ്കുചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ, ആദായനികുതി നിയമപ്രകാരം റിട്ടേൺ സമർപ്പിക്കുന്നതിനും ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാൻ സാധിക്കില്ല.
ആധാർ മാത്രം ഉപയോഗിച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് സെപ്റ്റംബർ ഒന്നിന് ശേഷം സ്വമേധയാ പുതിയ പാൻകാർഡ് അനുവദിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാൻ പ്രമോദ് ചന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ആധാർ-പാൻ നമ്പറുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നികുതിയാവശ്യങ്ങൾക്ക് ആധാർ നമ്പർ മാത്രം മതിയാകുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിനുശേഷമാണ് പുതിയ തീരുമാനം.

ഇത്തവണത്തെ ബജറ്റിൽ ആധാർ - പാൻ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. നികുതിദായകർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ വേണ്ടിയാണ് ഇത്തരം പ്രഖ്യാപനങ്ങൾ. പാൻ ഇല്ലാത്തവർക്ക് റിട്ടേൺ നൽകുന്നതിനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും. ഇത്തരം സന്ദർഭങ്ങളിൽ ചുമതലയിലുള്ള ഉദ്യോഗസ്ഥനു പാൻ അനുവദിക്കാൻ അധികാരമുണ്ടെന്നും പ്രമോദ് ചന്ദ്ര മോദി പറഞ്ഞു.
നിലവിൽ രാജ്യത്തെ 120 കോടി പേർക്കാണ് ആധാർ കാർഡുള്ളത്. എന്നാൽ 41 കോടിയാളുകൾക്ക് മാത്രമാണ് പാൻ കാർഡ് ഉള്ളത്. ഇതിൽ 22 കോടിയാളുകൾ പാനും ആധാറും ബന്ധിപ്പിച്ചിട്ടുമുണ്ട്. പാൻ കാർഡും ആധാറും പരസ്പരം ബന്ധിപ്പിച്ചാൽ നികുതി സ്വീകരിക്കുന്നയാൾക്ക് പാൻ കാർഡിനു ആവശ്യമായ എല്ലാ വിവരവും ആധാർകാർഡിൽ നിന്ന് തന്നെ ലഭിക്കും എന്നതാണ് നേട്ടം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
