ദില്ലി: രാജ്യത്തെ കമ്പനികളില്‍ ചരക്ക് സേവന നികുതി നല്‍കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായി ഔദ്യോഗിക കണക്കുകള്‍. 2019 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള നാലു മാസങ്ങളിലാണ് ജിഎസ്ടി അടക്കാതെ മുങ്ങുന്ന കമ്പനികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചുവരുന്നതെന്നാണ് കണ്ടെത്തല്‍. എട്ട് ലക്ഷത്തോളം കമ്പനികള്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാതെ വെട്ടിപ്പ് നടത്തുന്നുണ്ട്. അതായത് 10 ശതമാനത്തോളം കമ്പനികള്‍. രാജ്യത്ത് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുമ്പോഴാണ് ഈ കുറവ് എന്നത് വിരോധാഭാസമാണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ജിഎസ്ടിആര്‍-3ബി ഫയല്‍ ചെയ്യേണ്ടത് 1.03 കോടി കമ്പനികളാണ്. എന്നാല്‍ ഇതില്‍ 75 ലക്ഷം സ്ഥാപനങ്ങള്‍ മാത്രമാണ് മെയ് മാസം റിട്ടേണ്‍ ഫയല്‍ ചെയ്തത്. അതായത് നാലിലൊന്ന് കമ്പനികളും മുങ്ങി നടക്കുകയാണെന്ന് അര്‍ഥം. അതേസമയം, ഇതേ കാലയളവില്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 23 ലക്ഷം വര്‍ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ കാരണം പിടുത്തം കിട്ടാതെ കഷ്ടപ്പെടുകയാണ് ജിഎസ്ടി അധികൃതര്‍.
ഫൈബ്രുവരിയില്‍ ഒരു കോടി കമ്പനികളില്‍ 84 ലക്ഷം കമ്പനികളും റിട്ടേണ്‍ ഫയല്‍ ചെയ്തപ്പോള്‍ മാര്‍ച്ചില്‍ 82.5 ലക്ഷമായി അത് കുറഞ്ഞു. ഏപ്രിലിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. 79 ലക്ഷം പേരാണ് ഈ മാസം റിട്ടേണ്‍ നല്‍കിയത്. മെയില്‍ അത് വീണ്ടും കുറഞ്ഞ് 75 ലക്ഷം പേരായി.
എന്നാല്‍, ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട വ്യക്തികള്‍ അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ജിഎസ്ടി അടക്കാതെ മുങ്ങുന്നവരെ കണ്ടെത്താനുള്ള വിശദമായ പദ്ധതി ആവിഷ്ക്കരിച്ച് വരികയാണെന്നും കേന്ദ്ര ദനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇത്തരം ഓഫീസുകള്‍ കണ്ടെത്തി പരിശോധന നടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരിയില്‍ സര്‍ക്കാരിന്റെ മൊത്തം ജിഎസ്ടി വരുമാനം 97,247 ലക്ഷം കോടി രൂപയും, മാര്‍ച്ചില്‍ 1,06,577 ലക്ഷം കോടിയുമായിരുന്നു. എന്നാല്‍ ഏപ്രിലില്‍ അത് റെക്കോഡ് ഉയരത്തിലെത്തി 1,13,865 ലക്ഷം കോടിയായി. ഏപ്രിലില്‍ അത് വീണ്ടും കുറഞ്ഞ് 1,00,289 ലക്ഷം കോടിയിലെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
