ബോളിവുഡ് നടി സൊനാക്ഷി സിൻഹയ്ക്ക് എതിരെ സാമ്പത്തിക വഞ്ചനാ കേസ്. അന്വേഷണത്തിനായി മൊറാദാബാദിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘം മുംബൈയിലെ സോനാക്ഷി സിൻഹയുടെ വീട്ടിലെത്തി. കഴിഞ്ഞ വർഷം 24 ലക്ഷം രൂപയുടെ ബുക്കിംഗ് അഡ്വാൻസ് സ്വീകരിച്ച ശേഷം ഡൽഹിയിലെ ഒരു പരിപാടിക്ക് നടി പങ്കെടുത്തില്ലെന്നാണ് സംഘാടകൻ പൊലീസിൽ നൽകിയിരിക്കുന്ന പരാതി.
ഇന്ന് വീണ്ടും പൊലീസ് എത്തും
വഞ്ചനാ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലെ മൊറാദാബാദിലാണ്. വ്യാഴാഴ്ച യുപി പോലീസ് മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ സോനാക്ഷിയുടെ വീട്ടിലെത്തി. പോലീസ് എത്തുമ്പോൾ സോനാക്ഷി വീട്ടിൽ ഉണ്ടായിരുന്നില്ല, അതിനാൽ കുറച്ച് മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് പൊലീസ് മടങ്ങിയത്. പൊലീസ് ഇന്ന് വീണ്ടും നടിയുടെ വീട് സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
കേസ് ഇങ്ങനെ
ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയടക്കം നാലു പേര്‍ക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്. നവംബര്‍ 24നാണ് കേസിനാസ്പദമായ പരാതി ലഭിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഒരു പുരസ്‌കാര ദാന ചടങ്ങില്‍ സൊനാക്ഷി സിന്‍ഹ അതിഥിയായെത്തണമെന്നറിയിച്ച് ഒരു സ്വകാര്യ കമ്പനിക്ക് 24 ലക്ഷം രൂപ നല്‍കിയെന്നാണ് പ്രമോദ് ശര്‍മ്മ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയുടെ പരാതി പ്രകാരം പറയുന്നത്. എന്നാല്‍ തുക കൈപ്പറ്റി, ചടങ്ങിനെത്തുമെന്ന് ഉറപ്പു നല്‍കിയെങ്കിലും താരം എത്തിയില്ല.
അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്തു
ആകെ 37 ലക്ഷം രൂപയാണ് നടിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് എന്നാണ് മൊറാദാബാദ് സ്വദേശിയായ കമ്പനി ഉടമ പരാതിപ്പെടുന്നത്. അഭിഷേക്, മാളവിക ധൂമില്‍, എഡ്ഗര്‍ എന്നിവരാണ് നടിക്കൊപ്പം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മറ്റ് മൂന്ന് പേര്‍. മുംബൈ നിവാസികളാണിവര്‍.
കേസ് കെട്ടിച്ചമച്ചത്
അതേസമയം കേസ് സംബന്ധിച്ച ആരോപണം സൊനാക്ഷി സിൻഹയുടെ പ്രതിച്ഛായ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി മാത്രമുള്ളതാണെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒൻപതു വർഷത്തെ കരിയറിൽ, സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും നിലവിലെ ആരോപണം പൂർണ്ണമായും അസത്യവും അടിസ്ഥാനരഹിതവുമാണെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഒളിക്കാൻ ഒന്നുമില്ലാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്നും ഇവർ വ്യക്തമാക്കി.
സൊനാക്ഷി സിൻഹ
ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടെയും, പൂനം സിൻഹയുടെയും മകളാണ് സൊനാക്ഷി. ആദ്യം കോസ്റ്റ്യൂം ഡിസൈനറായിരുന്ന സൊനാക്ഷി സിൻഹ, 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമാക്കി. 2010-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications